ചിക്കന്‍ ബിരിയാണി കഴിച്ചു; തിരുവനന്തപുരം ഫിസിയോതെറാപ്പി കോളജിലെ ഹോസ്റ്റല്‍ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

single-img
31 May 2019

തലസ്ഥാനത്തെ നാലാഞ്ചിറ നവജീവൻ കോളജ് ഓഫ് ഫിസിയോതെറാപ്പിയിലെ 25 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. നിലവില്‍ ആരുടെയും നില ഗുരുതരമല്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. കോളജ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇന്ന് രാവിലെയോടെ ഛർദ്ദിലും മറ്റ് അസ്വസ്ഥതകളും പ്രകടിപ്പിച്ചതിനെ തുടർന്നാണ് കോളജ് അധികൃതർ ഇവരെ ആശുപത്രിയിലെത്തിച്ചത്.

ഹോസ്റ്റലിൽ വിദ്യാർത്ഥികൾക്ക് ഇന്നലെ രാത്രി ചിക്കൻബിരിയാണി ആയിരുന്നു ഭക്ഷണം. ഇതില്‍ നിന്നാകാം വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വരെ പ്രാഥമിക പരിശോധന നടത്തി മരുന്ന് നല്‍കി. കൂടുതൽ അസ്വസ്ഥത ഉണ്ടായിരുന്ന അഞ്ച് വിദ്യാർത്ഥികളെ നിരീക്ഷിക്കുന്നുണ്ട്.