ബം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ബോം​ബിന് സമാനമായ വ​സ്തു; എന്തെന്ന് തീര്‍ച്ചപ്പെടുത്താന്‍ സാധിക്കാതെ പോലീസ്

single-img
31 May 2019

ബം​ഗ​ളൂ​രുവിലെ സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ബോം​ബിന് സമാനമായ വ​സ്തു ക​ണ്ടെ​ത്തി​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഇന്ന് രാ​വി​ലെ​യായിരുന്നു സം​ഭ​വം. സ്റ്റേഷനിൽ പ്ലാ​റ്റ്ഫോം ഒ​ന്നി​ലെ ട്രോ​ളി പാ​ത​യി​ലാ​ണ് ഗ്ര​നേ​ഡ് പോ​ലു​ള്ള വ​സ്തു ക​ണ്ടെ​ത്തി​യ​ത്. വിവരം അറിഞ്ഞ ഉടൻ തന്നെ ബോം​ബ് സ്ക്വാ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തിയെങ്കിലും ഇത് എന്താണെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. സമീപത്തെ ക്യമാറ ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

ഇന്ന് പുലർച്ചെ എത്തിയ പാറ്റ്നയില്‍ നിന്നുള്ള സംഘമിത്ര എക്സ്പ്രസിന്‍റെ പുറത്തു റെയില്‍വേ ശൂചികരണ തൊഴിലാളികളാണ് രാവിലെ 8.30ഓടെ ഇത് കണ്ടെത്തിയതെന്ന് റെയില്‍വേ എഡിജിപി അലോക് മോഹന്‍ അറിയിച്ചു. ചില സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഇതിന്‍റെ ഉറവിടവും കണ്ടെത്താന്‍ വിഷമം ഉണ്ടാകുമെങ്കിലും വിശദമായ അന്വേഷണം നടത്തുമെന്ന് അലോക് പറഞ്ഞു.

പോലീസ് അന്വേഷണത്തിന് പുറമെ റെയില്‍വേയുടെ ഡിവിഷണല്‍ സെക്യുരിറ്റി കമ്മീഷ്ണറുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് സതേണ്‍ റെയില്‍വേയും അറിയിച്ചിട്ടുണ്ട്. എന്തായാലും സംഭവം ബംഗലൂരുവില്‍ നിന്നുള്ള റെയില്‍വേ ഗതാഗതത്തെ ബാധിച്ചിട്ടില്ല.