ബെഗുസരായിൽ ബിജെപി നേതാവിനെ ഉറക്കത്തിൽ അജ്ഞാതർ ഇരുമ്പുവടികൊണ്ടടിച്ചു കൊലപ്പെടുത്തി

single-img
31 May 2019

ബീഹാറിലെ ബെഗുസരായിൽ ഉറങ്ങിക്കിടന്ന ബിജെപി നേതാവിനെ അജ്ഞാതർ ഇരുമ്പു വടികൊണ്ടടിച്ചു കൊലപ്പെടുത്തി. സിംഗോളിനടുത്തുള്ള അമ്രോർ കിരാത്പൂർ ഗ്രാമത്തിലെ പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ ഗോപാൽ സിംഗ് ആണ് കൊല്ലപ്പെട്ടത്.

സ്വന്തം വീട്ടുമുറ്റത്ത് കട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന ഗോപാൽ സിംഗിനെ ഇന്നലെ രാത്രിയാണ് അജ്ഞാതരായ ചിലർ ചേർന്ന് കൊലപ്പെടുത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലോക്സഭാ തെരെഞ്ഞെടുപ്പിൽ സിപിഐ നേതാവ് കനയ്യകുമാറും ബിജെപിയുടെ ഗിരിരാജ് സിംഗും തമ്മിൽ ശക്തമായ മത്സരം നടന്ന മണ്ഡലമാണ് ബെഗുസരായ്.