അമിത് ഷാ ധനകാര്യമന്ത്രിയാകും; ജെ പി നദ്ദ പാർട്ടി അദ്ധ്യക്ഷനായേക്കും

single-img
31 May 2019

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ രണ്ടാം എൻഡിഎ മന്ത്രിസഭയിലെ മന്ത്രിമാർ ആരൊക്കെയെന്ന് തീരുമാനമായി. മന്ത്രിസഭയിൽ പുതിയതായി രംഗപ്രവേശം ചെയ്യുന്ന ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ ധനകാര്യ മന്ത്രിയാകുമെന്ന് സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ആരോഗ്യസ്ഥിതി മോശമായതിനാൽ മന്ത്രിസഭയിൽ തുടരാൻ താൽപ്പര്യമില്ലെന്ന് മുൻ ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി അറിയിച്ചിരുന്നു.

സുഷമാ സ്വരാജിനു പകരം മുൻ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കർ ആയിരിക്കും ഇത്തവണ വിദേശകാര്യമന്ത്രിയാകുന്നത്. ആരോഗ്യമന്ത്രിയായി ജെ പി നദ്ദയ്ക്ക് പകരം രമേഷ് പൊക്രിയാൽ ആയിരിക്കും ചുമതലയേൽക്കുക. അമിത് ഷായുടെ ഒഴിവിൽ ജെ പി നദ്ദ പാർട്ടി അദ്ധ്യക്ഷ പദവി ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

പ്രതിരോധമന്ത്രിയായി നിർമലാ സീതാരാമനും ആഭ്യന്തര മന്ത്രിയായി രാജ്നാഥ് സിംഗും ഭക്ഷ്യമന്ത്രിയായി രാം വിലാസ് പാസ്വാനും തുടരും.