അമിത് ഷാ ആഭ്യന്തരം; നിർമല സീതാരാമൻ ധനകാര്യം; മുരളീധരൻ വിദേശകാര്യ സഹമന്ത്രി

single-img
31 May 2019

അരുൺ ജെയ്റ്റ്ലിയുടെ ഒഴിവിൽ അമിത് ഷാ ധനകാര്യമന്ത്രിയായേക്കുമെന്ന റിപ്പോർട്ടുകൾക്ക് വിരുദ്ധമായി ആഭ്യന്തര വകുപ്പിന്റെ ചുമതല അമിത് ഷായ്ക്ക്. മുൻ മന്ത്രിസഭയിലെ പ്രതിരോധ മന്ത്രിയായിരുന്ന നിർമല സീതാരാമൻ ധനകാര്യമന്ത്രിയാകുമ്പോൾ മുൻ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പ്രതിരോധമന്ത്രിയായേക്കും.

മോദി സർക്കാരിലെ പുതുമുഖമായ മുൻ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറാണ് വിദേശകാര്യ മന്ത്രി. മലയാളിയായ വി മുരളീധരനായിരിക്കും വിദേശകാര്യ സഹമന്ത്രിയാകുക. ഇദ്ദേഹത്തിന് പാർലമെന്ററികാര്യ സഹമന്ത്രിയുടെ ചുമതലകൂടിയുണ്ടാകും.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആണവോർജം, പഴ്സനൽ വകുപ്പുകളാണുള്ളത്. മറ്റു മന്ത്രിമാരും അവരുടെ വകുപ്പുകളും– നിതിൻ ഗഡ്കരി: ഗതാഗതം, പീയുഷ് ഗോയൽ: റയിൽവേ, രാംവിലാസ് പസ്വാൻ: ഭക്ഷ്യം, പൊതുവിതരണം, രവിശങ്കർ പ്രസാദ്: നിയമം.