മോദി സര്‍ക്കാര്‍ അധികാരത്തിലേറാനിരിക്കെ രാമക്ഷേത്ര നിര്‍മ്മാണം ഓര്‍മ്മപ്പെടുത്തി ശിവസേനയുടെ മുഖപത്രമായ സാമ്ന

single-img
29 May 2019

തുടര്‍ച്ചയായി രണ്ടാമതും അധികാരമേല്‍ക്കാന്‍ ഒരുങ്ങുന്ന മോദി സര്‍ക്കാരിനെ ആയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം ഓര്‍മ്മിപ്പിച്ച് ശിവസേനയുടെ മുഖപത്രമായ സാമ്നയില്‍ മുഖപ്രസംഗം. എത്രയും വേഗം രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. രാജ്യത്തെ രാമക്ഷേത്രത്തെയും രാമരാജ്യത്തെയും പിന്തുണക്കുന്നവര്‍ നല്‍കിയ വിജയമാണ് തെരഞ്ഞെടുപ്പ് വിജയം. ഇതേവരെ നൂറു കണക്കിന് കര്‍സേവകര്‍ രാമക്ഷേത്രത്തിന് ജീവന്‍ അര്‍പ്പിട്ടിട്ടുണ്ട്.

ക്ഷേത്രത്തിനായി നല്‍കിയ കര്‍സേവകരുടെ രക്തവും രക്തസാക്ഷിത്വവും വെറുതെയാവരുതെന്നാണ് ഈ സര്‍ക്കാരിന്റെ പ്രത്യയ ശാസ്ത്രമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. അതേസമയം മോദിയുടെ തെരഞ്ഞടുപ്പ് വിജയത്തെ ശ്രീരാമന്റെ രാജ്യാഭിഷേകത്തോടാണ് സാമ്ന ഉപമിച്ചിരിക്കുന്നത്. എന്നാല്‍ പ്രതിപക്ഷത്തെ രാവണനോടും വിഭീഷനോടും കംസനോടുമാണ് ഉപമിച്ചിരിക്കുന്നത്. ഈ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശിവസേനയുടെ എംപിമാര്‍ അയോധ്യ സന്ദര്‍ശിക്കുമെന്നും സാമ്ന പറയുന്നു.