രാജിയിലുറച്ച് രാഹുൽ: പുതിയ ദേശീയ അദ്ധ്യക്ഷനെ കണ്ടെത്താൻ നിർദേശം

single-img
29 May 2019

കോൺഗ്രസ് ദേശീയ അദ്ധ്യക്ഷപദവി രാജിവെയ്ക്കാനുള്ള തീരുമാനത്തിലുറച്ച് രാഹുൽ ഗാന്ധി. പാർട്ടിയ്ക്ക് പുതിയ ദേശീയ അദ്ധ്യക്ഷനെ കണ്ടെത്തണമെന്നും അതുവരെ മാത്രമേ അദ്ധ്യക്ഷ പദവിയിൽ തുടരുകയുള്ളൂ എന്നുമാണ് രാഹുൽ ഗാന്ധിയുടെ നിലപാട്.

ലോക്സഭാ തെരെഞ്ഞെടുപ്പിൽ പാർട്ടിയ്ക്ക് വലിയ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് രാഹുൽ ദേശീയ അദ്ധ്യക്ഷപദം രാജിവെയ്ക്കാൻ തീരുമാനിച്ചത്.

നെഹ്രു കുടുംബത്തിനു പുറത്തുള്ള ഒരു നേതാവ് പാർട്ടിയുടെ അദ്ധ്യക്ഷപദവിയിലെത്തണമെന്നാണ് രാഹുലിന്റെ നിലപാടെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിക്കുന്നു. ഒരുമാസത്തിനുള്ളിൽ തനിക്ക് പകരക്കാരനെ കണ്ടെത്തണമെന്നാണ് രാഹുൽ പാർട്ടി നേതൃത്വത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

തന്നെക്കാണാൻ വരുന്ന നേതാക്കളെ കാണാനും രാഹുൽ കൂട്ടാക്കുന്നില്ല. പ്രിയങ്കാ ഗാന്ധിയെ ആണ് നേതാക്കളുമായി ചർച്ച നടത്താൻ നിയോഗിച്ചിരിക്കുന്നത്.