ആന്ധ്രയിലെ ക​യ​ര്‍ ഫാ​ക്ട​റി​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം;ഒരു കോ​ടി രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം

single-img
29 May 2019

ആന്ധ്രാ പ്രദേശിലെ ക​യ​ര്‍ ഫാ​ക്ട​റി​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. ആ​ന്ധ്രയിലെ അം​ബാ​ജി​പേ​ട്ട​യി​ല്‍ ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തീപിടിത്തത്തില്‍ ഏ​ക​ദേ​ശം ഒരു കോ​ടി രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. എട്ടോളം അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ള്‍ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണ്.

തീ​പി​ടി​ക്കാനുള്ള കാ​ര​ണം ഇതുവരെ അറിവായിട്ടില്ല. അപകടത്തില്‍ ആ​ര്‍​ക്കെ​ങ്കി​ലും പ​രി​ക്ക് പ​റ്റി​യി​ട്ടു​ണ്ടോ എ​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും ല​ഭ്യ​മ​ല്ല.