മുസ്ലീം ലീഗിന് മസാല ബോണ്ടിനെ കുറിച്ച് അറിയില്ല; അറിയാവുന്നത് മസാല ബോണ്ടയെ കുറിച്ച് മാത്രം: എ എൻ ഷംസീർ

single-img
28 May 2019

മുസ്ലീം ലീഗിന് മസാല ബോണ്ടിനെ കുറിച്ച് അറിയില്ല, അറിയാവുന്നത് മസാല ബോണ്ടയെ കുറിച്ച് മാത്രമാണെന്ന് നിയമസഭയില്‍ തലശ്ശേരി എംഎൽഎ എ എൻ ഷംസീർ. ഷംസീറിന്റെ ഈ പരാമർശം സഭയിൽ ബഹളത്തിന് കാരണമായി. സര്‍ക്കാര്‍ നടത്തുന്ന മസാല ബോണ്ട് സംബന്ധിച്ച് ഇപ്പോഴുയരുന്നത് അനാവശ്യ വിവാദങ്ങളാണെന്ന് ഷംസീര്‍ പറഞ്ഞു.

പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ക്കായി കേരള സര്‍ക്കാര്‍ നടത്തുന്ന വികസന കുതിപ്പിനെ തടയിടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ഭരണ പക്ഷത്തിന്റെ മറുപടിയായി ഷംസീര്‍ പറഞ്ഞു. കിഫ്ബിയുടെ ധന സമാഹരണത്തിന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ മസാല ബോണ്ട് സംബന്ധിച്ച് നിയമ സഭയിൽ നടക്കുന്ന ചര്‍ച്ചയിൽ കോൺഗ്രസ് എംഎൽഎ ഉയർത്തിയ ആരോപണങ്ങളെ പ്രതിരോധിച്ച് ഭരണപക്ഷത്തിനായി സംസാരിക്കുകയായിരുന്നു അദ്ദേഹം .