കാമുകിയായ എംബിഎ വിദ്യാര്‍ത്ഥിനിക്ക് ചോദ്യ പേപ്പര്‍ ചോര്‍ത്തി നൽകി; ബിഎസ്പി നേതാവ് അറസ്റ്റില്‍

single-img
28 May 2019

യുപിയിൽ കാമുകിയായ എംബിഎ വിദ്യാര്‍ത്ഥിനിക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയ ബിഎസ്പി നേതാവ് അറസ്റ്റില്‍. അലിഗഢ് മുസ്ലീം സര്‍വകലാശാലയിലെ ജീവനക്കാരന്‍റെ സഹായത്തോടെയാണ് ബി എസ് പി നേതാവ് കാമുകിക്ക് ചോദ്യ പേപ്പര്‍ ചോര്‍ത്തി കൊടുത്തത്. കാമുകനായ ഫിറോസ് അലാമിനെ പോലീസ് അറസ്റ്റ് ചെയ്തു.

സർവകലാശാല ജീവനക്കാരനായ ഇര്‍ഷാദ് ആണ് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയത്. ഇതിനുള്ള പ്രതിഫലമായി സ്ഥിരമായി നല്ല ഒരു ജോലി ഇര്‍ഷാദിന് ശരിയാക്കി കൊടുക്കാമെന്ന് ഫിറോസ് ഉറപ്പ് നൽകുകയായിരുന്നു. താൻ ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കാമെന്ന് ഫിറോസ് കാമുകിയോട് പറഞ്ഞു. ഇതിനെ തുടർന്ന് ആദ്യം വ്യാജ ചോദ്യ പേപ്പര്‍ സംഘടിപ്പിച്ച് കാമുകിക്ക് നല്‍കി.

കാമുകന്റെ കള്ളത്തരം മനസ്സിലാക്കിയ കാമുകി ഫിറോസുമായി പിണങ്ങി. അങ്ങിനെയാണ് യഥാര്‍ത്ഥ ചോദ്യപേപ്പര്‍ സംഘടിപ്പിക്കുന്നതിനായി ഫിറോസ് ഇര്‍ഷാദിന്‍റെ സഹായം തേടിയത്. കാമുകൻ പിടിയിലായതോടെ കാമുകി ഒളിവിലാണ്.