ഝാർഖണ്ഡിൽ മാവോയിസ്റ്റുകളുടെ കുഴിബോംബ് ആക്രമണം: 15 ജവാന്മാർക്ക് പരിക്ക്

single-img
28 May 2019
ചിത്രം: എഎൻഐ

റാഞ്ചി: ജാർഖണ്ഡിൽ മാവോയിസ്റ്റുകൾ നടത്തിയ കുഴിബോംബ് ആക്രമണത്തിൽ പതിനഞ്ച് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റു. സാരായ് കേലയ്ക്ക് സമീപമുള്ള കുച്ചായ് വനമേഖലയിൽ ഇന്ന് പുലർച്ചെ 5:30-നാണ് ആക്രമണമുണ്ടായത്.

209-ആം നമ്പർ കോബ്ര (Commando Battalion for Resolute Action -CoBRA) ബറ്റാലിയനിലെ എട്ട് ജവാന്മാരും ഝാർഖണ്ട് സംസ്ഥാന പൊലീസിലെ മൂന്ന് പോലീസുകാരും ഉൾപ്പെടുന്ന പ്രത്യേക അന്വേഷണ സംഘം തിരച്ചിൽ നടത്തുന്നതിനിടെയായിരുന്നു ആക്രമണം.

കുഴിബോംബ് പൊട്ടിത്തെറിച്ചതിന് പിന്നാലെ മാവോയിസ്റ്റുകൾ സുരക്ഷാജീവനക്കാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ ജവാന്മാരെ വായുമാർഗ്ഗം വഴി റാഞ്ചിയിലെ ആശുപത്രിയിലെത്തിച്ചു.