യുപിയില്‍ ബിഎസ്പി നേതാവും അനന്തരവനും വെടിയേറ്റു മരിച്ചു; പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

single-img
28 May 2019

യുപിയില്‍ ബിഎസ്പി നേതാവും അനന്തരവനും വെടിയേറ്റു മരിച്ചു. യുപിയിലെ ബിജ്‌നോറിലെ ബിഎസ്പി നേതാവായ ഹാജി അഹ്‌സനും ഷദബുമാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ ബിജ്‌നോറിലാണ് സംഭവം.വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍.

‘മൂന്നുമണിയോടുകൂടി അജ്ഞാതര്‍ ഹാജി അഹ്‌സന്റെ ഓഫീസിലെത്തി വെടിയുതിര്‍ക്കുകയായിരുന്നു. വ്യക്തിവൈരാഗ്യമാണ് കൊലപാതക കാരണം എന്നാണ് പ്രാഥമിക വിലയിരുത്തല്‍’ അഡീഷണല്‍ പോലീസ് സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിക്കുകയും പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.