സുഹൃത്തിനു മദ്യം നല്‍കി മയക്കി മകളെ പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍

single-img
28 May 2019

സുഹൃത്തിനു മദ്യം നല്‍കി മയക്കി മകളെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. ബളാംതോട് കാപ്പിത്തോട്ടത്തെ രാഘവനാണ് (34) അറസ്റ്റിലായത്. പോക്‌സോ പ്രകാരം രാജപുരം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പതിനൊന്നുകാരിയായ കുട്ടി മാതാപിതാക്കളോട് സംഭവം പറഞ്ഞതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കൗണ്‍സലിങ്ങിനു വിധേയമാക്കി പരാതി നല്‍കുകയായിരുന്നു. ഒരു വര്‍ഷം മുന്‍പും ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.