ഉംറ നിര്‍വഹിച്ച് മടങ്ങവെ പ്രവാസി ദമ്പതികള്‍ അപകടത്തില്‍ മരിച്ചു; നാല് വയസായ മകന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

single-img
27 May 2019

ഉംറ നിര്‍വഹിച്ച് മടങ്ങവെ ദമ്പതികള്‍ അപകടത്തില്‍ മരിച്ചു. ഹൈദരാബാദ് സ്വദേശികളായ ഫിറോസ് അഹമദ് (39) ഭാര്യ ഡോ. ആയിഷ(40) എന്നിവരാണ് മരിച്ചത്. നാല് വയസായ മകന്‍ അബ്ദുല്‍ റഹീം അദ്ഭുതകരമായി പരുക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു.

ഹാഫര്‍ ബാത്തിനിലേയ്ക്ക് മടങ്ങും വഴി 250 കി.മി അകലെയുള്ള സുല്‍ഫിയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറിലും പോസ്റ്റിലും ഇടിച്ചാണ് അപകടം. ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. പൊലീസും ആംബുലന്‍സും എത്തി മൃതദേഹങ്ങള്‍ അടുത്തുള്ള സുല്‍ഫി സെന്‍ട്രല്‍ ആശുപത്രിയില്‍ എത്തിച്ചു. മരണപ്പെട്ട ഡോ. ആയിഷ ഹാഫര്‍ ബാത്തിന് സെന്‍ട്രല്‍ ആശുപത്രിയില്‍ അനസ്‌തേഷ്യ വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്.