‘പൂച്ചകളെകൊണ്ട് ഒരു വര്‍ഗീയ കലാപം ഉണ്ടാക്കി നമുക്ക് പൊളിക്കണം’ ; പൂച്ചയെയും നായരാക്കിയുള്ള പത്രപരസ്യത്തിനെതിരെ സോഷ്യല്‍ മീഡിയ ട്രോള്‍

single-img
26 May 2019

നമ്മുടെ സമൂഹത്തില്‍ ജാതി പേര് വാലായി ചേര്‍ക്കുന്നത് സാധാരണമാണ്. പക്ഷെ വീട്ടില്‍ വളര്‍ത്തുന്ന മൃഗത്തിനും ജാതി പേര് നല്‍കിയാല്‍ എങ്ങിനെയിരിക്കും. ഇപ്പോള്‍ ഇതാ അത്തരമൊരു ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ചിഞ്ചു നായര്‍ എന്ന പൂച്ചയുടെ ഒന്നാം ചരമവാര്‍ഷിക പരസ്യമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മോളൂട്ടി, നിന്റെ അസാന്നിധ്യം ഞങ്ങളെ വല്ലാതെ വേദനിപ്പിക്കുന്നുവെന്നാണ് പത്രപരസ്യത്തില്‍ പറയുന്നത്.

“ഇപ്പോള്‍ നായര്‍പൂച്ചയെത്തി. ഇനി എപ്പോഴാണ് നമ്പൂതിരിപ്പാട് പൂച്ചയും പോറ്റി പൂച്ചയെത്തുകയെന്നും, പൂച്ചകളെകൊണ്ട് ഒരു വര്‍ഗീയ കലാപം ഉണ്ടാക്കി നമുക്ക് പൊളിക്കണം എന്നും സമൂഹമാധ്യമത്തില്‍ ചര്‍ച്ച ഉണ്ടാകുന്നു.