വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് എന്ന പ്രചരണത്തിന് പിന്നില്‍ ആര്‍എസ്എസ്; പ്രതിപക്ഷത്തെ ആ കെണിയില്‍ വീഴ്ത്തി: പികെ ഫിറോസ്

single-img
26 May 2019

ലോക്സഭാ തെരഞ്ഞെടുപ്പില്‍ അവിശ്വസനീയമായ വിജയമാണ് ബിജെപി നേടിയതെങ്കിലും വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്തിയാണ് ഈ വിജയം നേടിയത് എന്നതില്‍ വല്ല വാസ്തവവുമുണ്ടോയെന്ന് യൂത്ത് ലീഗ് സംസ്ഥാസെ സെക്രട്ടറി പികെ ഫിറോസ്. വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് ഉണ്ട് എന്ന പ്രചരണത്തിന് പിന്നില്‍ ആര്‍ എസ് എസ് ആണെന്നും പ്രതിപക്ഷത്തെ അവര്‍ ആ കെണിയില്‍ വീഴ്ത്തിയതാണെന്നും ഫിറോസ് പറഞ്ഞു.

വോട്ടിംഗ് മെഷീനില്‍ വിശ്വാസ്യതയില്ല എന്ന് പ്രചരണം നടത്തിയാല്‍ അതിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ ആരാകുമെന്നറിയാതെയാണ് പലരും ഇതുപോലെ ഒരു ക്യാമ്പയിന്‍ ഏറ്റെടുക്കുന്നതെന്നും ഫേസ്ബുക്കിലിട്ട കുറിപ്പില്‍ ഫിറോസ് പറഞ്ഞു.

മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗഢിലും പശ്ചിമ ബംഗാളിലും കര്‍ണാടകയിലുമൊക്കെ ബിജെപി ഇതര ഗവണ്‍മെന്റുകളല്ലേ ഭരണത്തിലിരിക്കുന്നത്? എന്നിട്ടുമെങ്ങിനെയാണ് ബിജെപിക്ക് ഇത്രയധികം സീറ്റുകള്‍ ഈ സംസ്ഥാനങ്ങളില്‍ നിന്ന് പോലും കിട്ടിയത്?.- ഫിറോസ്‌ ചോദിക്കുന്നു.

ബി.ജെ.പി വീണ്ടും അധികാരത്തിലേറിയപ്പോൾ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെ പഴി പറഞ്ഞ് രംഗത്ത് വരുന്നവരുടെ എണ്ണം…

Posted by PK Firos on Sunday, May 26, 2019