‘മോദി എന്റെ വ്യക്തിപരമായ ഇഷ്ടമാണ്; എന്നും ഞാന്‍ അദ്ദേഹത്തിന്റെ പിന്‍ഗാമി ആയിരിക്കും’; പി.രാജീവിന് വോട്ടഭ്യര്‍ഥിച്ചെത്തിയത് നാടകമാണെന്ന് പറഞ്ഞ യുവാവിനോട് മേജര്‍ രവി

single-img
26 May 2019

പ്രതിപക്ഷം ആരോപിക്കുന്നത് പോലെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടില്ലെന്നും മോദി ജി രാജ്യത്തിന് വേണ്ടി നല്ലത് ചെയ്യുമെന്നും പറഞ്ഞ മേജര്‍ രവിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.

എറണാകുളത്ത് സിപിഎം സ്ഥാനാര്‍ഥി പി.രാജീവിന് വോട്ടഭ്യര്‍ഥിച്ച് എത്തിയ മേജര്‍ രവിയുടെ നാടകമാണ് ഈ അഭിന്ദനങ്ങള്‍ എന്നായിരുന്നു കൂടുതല്‍ ആളുകളുടെയും പരാതി. ഒടുവില്‍ വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി താരം തന്നെ എത്തി.

‘രാജീവ് എന്റെ സുഹൃത്താണ്. ആ പരിപാടിയിലേക്ക് എന്നെ ക്ഷണിച്ചു. ഞാന്‍ പോയി. എനിക്ക് എല്ലാ പാര്‍ട്ടിയിലും സുഹൃത്തുക്കളുണ്ട്. എന്നു വച്ച് ഞാനൊരു പ്രത്യേക പാര്‍ട്ടിയെയും പിന്തുണക്കുന്ന വ്യക്തിയാണ് എന്നല്ല. മോദി എന്റെ വ്യക്തിപരമായ ഇഷ്ടമാണ്. എന്നും ഞാന്‍ അദ്ദേഹത്തിന്റെ പിന്‍ഗാമി ആയിരിക്കും. ഇത് എന്റെ അഭിപ്രായമാണ്.’ മേജര്‍ രവി പറഞ്ഞു.