‘മുഖ്യമന്ത്രി രണ്ട് പര്യടനം കൂടി നടത്തിയിരുന്നെങ്കില്‍ ആലപ്പുഴയിലും കോണ്‍ഗ്രസ് വിജയിച്ചേനെ’; മുരളീധരന്‍

single-img
26 May 2019

തിരുവനന്തപുരം: യുഡിഎഫ് വിജയത്തില്‍ പ്രധാന പങ്ക് വഹിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ മുരളീധരന്‍. പിണറായി വിജയന്‍ ആലപ്പുഴയില്‍ രണ്ട് പര്യടനം കൂടി നടത്തിയിരുന്നെങ്കില്‍ അവിടെയും കോണ്‍ഗ്രസ് വിജയിക്കുമായിരുന്നുവെന്നും കെ മുരളീധരന്‍ പറഞ്ഞു.

സിപിഎമ്മിന്റെ അവസാന മുഖ്യമന്ത്രിയാണ് പിണറായി. യുഡിഎഫ് വിജയത്തില്‍ ശബരിമല വിഷയം സ്വാധീനം ചെലുത്തിയെന്നും മുരളീധരന്‍ പറഞ്ഞു. നേരത്തെ സമാനമായ പ്രസ്താവന കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരനും നടത്തിയിരുന്നു.