“ന്യൂനപക്ഷ ഏകീകരണം പരാജയത്തിന് കാരണം” ;സിപിഎം നിലപാട് തിരുത്തിയില്ലെങ്കിൽ നവോത്ഥാന മൂല്യ സംരക്ഷണ സമിതിക്കൊപ്പം പ്രവര്‍ത്തിക്കില്ല: പുന്നല ശ്രീകുമാർ

single-img
26 May 2019

ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയ കാരണം വിലയിരുത്തിയതിൽ കേരളാ സ‍ർക്കാരിനോട് അതൃപ്തി വ്യക്തമാക്കി പുന്നല ശ്രീകുമാർ. ഇനിയും സിപിഎം നിലപാട് തിരുത്തിയില്ലെങ്കിൽ നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ പ്രവർത്തനം പ്രതിസന്ധിയിലാകുമെന്ന് പുന്നല ശ്രീകുമാർ പറഞ്ഞു. ന്യൂനപക്ഷ ഏകീകരണമാണ് പരാജയ കാരണം എന്ന നിലപാടാണ് സിപിഎം തുടരുന്നതെങ്കിൽ നവോത്ഥാന സംരക്ഷണ സമിതിക്ക് പ്രസക്തിയില്ലെന്നും പിന്നീട് അതിനൊപ്പം പ്രവ‍ർത്തിക്കില്ലെന്നും പുന്നല ശ്രീകുമാർ പറഞ്ഞു.

പരാജയ കാരണം വിലയിരുത്തിയ മുഖ്യമന്ത്രിയുടെ നിലപാടിനെ തിരുത്താനാണ് സിപിഎം സെക്രട്ടേറിയറ്റ് ശ്രമിക്കുന്നത്. പക്ഷെ മുഖ്യമന്ത്രി നിലപാട് മാറ്റില്ലെങ്കിൽ നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ കൺവീനർ സ്ഥാനത്ത് തുടരില്ല. ഇനിയും നിലപാട് പുനപരിശോധിക്കാതെ മുന്നോട്ട് പോവാനാവില്ലെന്നതാണ് വസ്തുത” പുന്നല ശ്രീകുമാർ പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വിഷയത്തിൽ സ‍ർക്കാരിന്‍റെ നിലപാട് വ്യക്തമാക്കിക്കൊണ്ടാണ് വെള്ളാപ്പള്ളി നടേശനെ ചെയ‍ർമാനും പുന്നലയെ കൺവീനറാക്കിയും നവോത്ഥാന മൂല്യ സംരക്ഷണ സമിതി രൂപപ്പെടുന്നത്. ശബരിമല വിഷയം കൈകാര്യം ചെയ്തതിൽ സ‍ർക്കാരിനേറ്റ തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ കനത്ത പരാജയമുണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എംവി ഗോവിന്ദനടക്കമുള്ളവ‍ർ അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് പുന്നല ശ്രീകുമാർ അതൃപ്തി വ്യക്തമാക്കിയിരിക്കുന്നത്.