‘കോഴിയുടെ കൂവല്‍ കാരണം ഉറങ്ങാന്‍ സാധിക്കുന്നില്ല’; പോലീസ് സ്‌റ്റേഷനില്‍ പരാതി പറയാനെത്തിയ യുവതിയെ കണ്ട് ‘മൂക്കത്ത് വിരല്‍വച്ച്’ പോലീസ്

single-img
26 May 2019

മഹാരാഷ്ട്രയിലെ പൂനെയിലാണ് കോഴിയുടെ കൂവല്‍ കാരണം ഉറങ്ങാന്‍ സാധിക്കുന്നില്ലെന്ന പരാതിയുമായി യുവതി പോലീസ് സ്‌റ്റേഷനിലെത്തിയത്. എന്നും രാവിലെ തന്റെ വീടിനു മുന്നില്‍ വന്നാണ് കോഴി കൂവുന്നതെന്നും അതുകൊണ്ടു തന്നെ ഉറങ്ങാന്‍ സാധിക്കുന്നില്ലെന്നുമാണ് സംരത് പൊലീസ് സ്റ്റേഷനില്‍ യുവതി പരാതിപ്പെട്ടത്.

എന്നാല്‍ യുവതി താമസിക്കുന്നത് ഇവിടെയല്ലെന്നാണ് പൊലീസ് പറയുന്നത്. തന്റെ സഹോദരിയുടെ വീട്ടില്‍ കുറച്ചു ദിവസം താമസിക്കാന്‍ വന്നതാണ് പരാതിക്കാരി. അവിടെ വെച്ചാണ് കോഴിയുടെ കൂവല്‍ പ്രശ്‌നം മൂലം പരാതി നല്‍കിയത്.

പരാതി നല്‍കിയതിനു പിന്നാലെ ഇവര്‍ തിരികെ തന്റെ സ്വന്തം നാട്ടിലേക്കു പോയി. അതേസമയം, പരാതിക്കാരിക്ക് ചെറിയ തോതില്‍ മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് സഹോദരി പൊലീസിനെ അറിയിച്ചിട്ടുണ്ട്.