പ്രിയപ്പെട്ട തന്റെ കാറില്‍ തീ പടര്‍ന്നപ്പോള്‍ ഊതി കെടുത്താന്‍ ശ്രമിക്കുന്ന പാവം ഉടമ; വൈറലായി വീഡിയോ

single-img
25 May 2019

നമുക്ക് ഏറ്റവും പ്രിയങ്കരമായ വസ്തുവിന് യാദൃശ്ചികമായ തീ പിടിച്ചാല്‍ ഒന്നും ആലോചിക്കാതെ ഏതുവിധേനയും അത് അണയ്ക്കാന്‍ ശ്രമിക്കുകയാവും പലരും ആദ്യം ചെയ്യുക. ഇതാ, തന്റെപ്രിയപ്പെട്ട കാറില്‍ പടര്‍ന്ന തീ ഊതി കെടുത്താന്‍ ശ്രമിക്കുന്ന അത്തരമൊരു പാവം കാറുടമയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്‍റെ ബിഎംഡബ്ല്യു കാറില്‍ തീ പടര്‍ന്നപ്പോള്‍ അണയ്ക്കാന്‍ പെടാപ്പാട് പെടുന്ന കാറുടമയാണ് വീഡിയോയില്‍.

ഇംഗ്ളണ്ടിലെ ഹെര്‍ട്‍ഫോര്‍ഡ്‍ഷിറിലിലാണ് സംഭവം. കാറിന്‍റെ പിറകുവശം നിന്നും തീ പടരുന്നത് കണ്ട് പരിഭ്രാന്തനായ ഉടമ ആദ്യം ഒരു തുണിക്കഷ്‍ണം അതിലേക്ക് ഇട്ടപ്പോള്‍ തീ കൂടുതല്‍ പടര്‍ന്നു . ഇത് കണ്ടപ്പോള്‍ ഇദ്ദേഹം തീ ഊതി അണയ്ക്കാനായി പിന്നീടുള്ള ശ്രമം. തീ കൂടുതല്‍ പടര്‍ന്നപ്പോള്‍ പരിഭ്രാന്തനായി ഇയാള്‍ കാറിന് ചുറ്റും നടക്കുന്നതും തീയില്‍ ആഞ്ഞ് ചവിട്ടുന്നതും കാണാം. സമീപത്തുള്ള മറ്റൊരു വാഹനത്തിന്‍റെ ഡാഷ് ക്യാമിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്.

ഈ സമയം സംഭവസ്ഥലത്തെത്തിയ രണ്ടു പേരിലൊരാള്‍ ഉടമയെ കാറിന് സമീപത്തു നിന്നും പിടിച്ചു മാറ്റുന്നതും വീഡിയോയില്‍ വ്യക്തമാണ്. തീ പിടുത്തത്തില്‍ കാര്‍ പൊട്ടിത്തെറിക്കുന്നത് ഉള്‍പ്പടെയുള്ളവ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും മാറാന്‍ കൂട്ടാക്കാതിരുന്ന ഉടമയെ ബലപ്രയോഗത്തിലൂടെയാണ് പിടിച്ചുമാറ്റുന്നത്.

ഫയര്‍ഫോഴ്സ് എത്തിയപ്പോഴേക്കും കാര്‍ പൂര്‍ണമായും അഗ്നി വിഴുങ്ങന്നതും ഉടമ ഹതാശനായി നിലത്തിരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. വാഹന ഉടമയുടെ ചെയ്‍തികളെ ചിലര്‍ പരിഹസിക്കുമ്പോള്‍ നിര്‍ഭാഗ്യവാനായ ആ മനുഷ്യനു വേയും നിരവധിപേര്‍ സോഷ്യല്‍ മീഡിയയില്‍ സംസാരിക്കുന്നുണ്ട്.

https://www.facebook.com/watch/?v=328112364544080