സുരേഷ് ഗോപി കേന്ദ്രമന്ത്രിയായേക്കും; ശോഭ സുരേന്ദ്രൻ രാജ്യസഭയിലെത്താനും സാധ്യത

single-img
25 May 2019

രാജ്യം മുഴുവൻ പിടിച്ചടക്കിയ മോദി പ്രഭാവത്തിലും കേരളത്തിലെ ബിജെപിയുടെ നില പരിതാപകരമാണ്. തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ എന്‍.ഡി.എ. സഖ്യം ഉടച്ചുവാര്‍ക്കാന്‍ ബിജെപി ദേശീയ നേതൃത്വം കേരള ഘടകത്തോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തു പാര്‍ട്ടിയുടെ നിരാശപ്പെടുത്തുന്ന പ്രകടനത്തിനിടയിലും ബിജെപി ദേശീയ നേതൃത്വം പ്രതീക്ഷവയ്ക്കുന്നതു സുരേഷ് ഗോപിയിലും ശോഭാ സുരേന്ദ്രനിലുമാണെന്നാണ് റിപ്പോർട്ടുകൾ.

രാജ്യസഭാംഗമായ സുരേഷ്ഗോപിയെ  മന്ത്രിസഭാംഗമാക്കുന്നത് ബിജെപി കേന്ദ്ര നേതൃത്വത്തിൻ്റെ പരിഗണനയിലുണ്ടെന്നാണ് സൂചനകൾ. തൃശൂരില്‍ രംഗത്തിറക്കിയതു വെെകിയെങ്കിലും പ്രചരണ രംഗത്ത് വലിയ ആവേശമുണര്‍ത്താന്‍ സുരേഷ് ഗോപിക്കു കഴിഞ്ഞിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലേതില്‍നിന്ന് രണ്ടു ലക്ഷത്തോളം വോട്ട് അധികം നേടുകയും ചെയ്തിരുന്നു.

അതേസമയം ബിജെപി നേതാവായ ശോഭാ സുരേന്ദ്രനെ രാജ്യസഭാ അംഗമാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഈ തെരഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കിയ ഒരു സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനാണ്. ഏതു സീറ്റിലും പരമാവധി വോട്ട് സമാഹരിക്കാന്‍ കഴിവുണ്ടെന്നു നേരത്തേ വടക്കാഞ്ചേരി, എറണാകുളം ഉപതെരഞ്ഞെടുപ്പുകളില്‍ സുരേന്ദ്രൻ തെളിയിച്ചിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട്ടും മികവു കാട്ടിയിരുന്നു. ശോഭ പതിവായി ഗ്രൂപ്പുകളിയുടെ ഇരയാകുകയാണെന്നു കേന്ദ്ര നേതൃത്വം തിരിച്ചറിഞ്ഞതിൻ്റെ മഴയാണ് രാജ്യസഭാ അംഗത്വമെന്ന് സൂചനകളുണ്ട്.