തന്റെ പേരിലുള്ള എല്ലാ വ്യാജ പ്രൊഫൈലുകളും പേജുകളും അത് ഉപയോഗിക്കുന്നവർ പിൻവലിക്കണം; വ്യാജ പ്രചാരണങ്ങൾ നടത്തരുതെന്ന് രമ്യ ഹരിദാസ്

single-img
25 May 2019

ഇടതുകോട്ടയായ ആലത്തൂരില്‍ ചരിത്ര വിജയം നേടിയ രമ്യ ഹരിദാസിന്‍റെ പേരില്‍ ദീപ നിശാന്തിനെ ട്രോളിക്കൊണ്ട് ‘നന്ദിയുണ്ട് ടീച്ചര്‍’ എന്ന നിലയില്‍ രമ്യ കുറിപ്പിട്ടതായി സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നിരുന്നു. പക്ഷെ ആ കുറിപ്പ് തന്‍റെ അക്കൗണ്ടില്‍ നിന്നുള്ളതല്ലെന്നും മറ്റാരോ ചെയ്യുന്ന വ്യാജ അക്കൗണ്ടില്‍ നിന്നാണ് പ്രത്യക്ഷപ്പെട്ടതെന്നും വ്യക്തമാക്കി രമ്യ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ആരേയും വ്യക്തിപരമായി ആക്ഷേപിക്കാനല്ല ആലത്തൂരിലെ ജനങ്ങൾ ഇത്രേം വലിയൊരു സ്നേഹം നൽകിയതെന്ന പൂർണ്ണ ബോധ്യമെനിക്കുണ്ട് എന്ന് പറഞ്ഞ ആലത്തൂര്‍ എം പി നിര്‍ഭാഗ്യകരമായ കാര്യമാണ് നടന്നതെന്നും വ്യക്തമാക്കി ഫേസ്ബുക്കിലൂടെയാണ് രംഗത്തെത്തിയത്. തന്‍റേതല്ലാത്ത പല വ്യാജ പ്രൊഫൈലുകളും പേജുകളും ഫേസ്ബുക്കില്‍ ഉണ്ടെന്ന് വ്യക്തമായതായും രമ്യ പറഞ്ഞു. അവയെല്ലാം പിന്‍വലിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

സ്നേഹം നിറഞ്ഞ എന്റെ നാട്ടുകാർ അറിയാൻ,ഈ തെരഞ്ഞെടുപ്പു കാലത്ത് എനിക്ക് ഏറെ സാഹായകമായ ഒരു മാധ്യമമാണ് സോഷ്യൽ…

Posted by Ramya Haridas on Saturday, May 25, 2019