മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പോയി: രാജഗോപാൽ

single-img
25 May 2019

മണ്ണും ചാരി നിന്നവർ പെണ്ണും കൊണ്ടു പോയ അവസ്ഥയാണ് ബി.ജെ.പിക്കെന്ന് ഒ രാജഗോപാൽ എംഎൽഎ. തെരഞ്ഞെടുപ്പിൽ ശബരിമല പ്രക്ഷോഭത്തിന്റെ നേട്ടം ബി.ജെ.പിക്കു കിട്ടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒന്നും ചെയ്യാതിരുന്ന കോൺഗ്രസിനാണു ശബരിമല വിഷയത്തിന്റെ ഗുണം ലഭിച്ചത്. അതിനാലാണു പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ മൂന്നാം സ്ഥാനത്തായിപ്പോയതെന്നും രാജഗോപാൽ വ്യക്തമാക്കി.

സിപിഎമ്മിന്റെ അറിയപ്പെടുന്ന ചില നേതാക്കൾ തിരുവനന്തപുരത്തു വോട്ടുമറിച്ചു. നേമത്തും കഴക്കൂട്ടത്തും അതിന്റെ ഗുണം യുഡിഎഫിനുണ്ടായി. താൻ പരാജയപ്പെടുത്തിയതിൽ വിഷമമുള്ള നേതാവും മന്ത്രിയും മേയറും യുഡിഎഫിനു വോട്ടുമറിച്ച കൂട്ടത്തിലുണ്ടെന്നും രാജഗോപാൽ വ്യക്തമാക്കി.