മോദി വീണ്ടും എന്‍ഡിഎയുടെ ലോക്സഭാ കക്ഷി നേതാവ്; ഭരണഘടനയെ തലതൊട്ട് വന്ദിച്ചു കൊണ്ട് ആദ്യ പ്രസംഗം

single-img
25 May 2019

ഇന്ന് ചേര്‍ന്ന എന്‍ഡിഎ പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ എന്‍ഡിഎയുടെ ലോക്‌സഭാ കക്ഷി നേതാവായി വീണ്ടും നരേന്ദ്രമോദിയെ തെരഞ്ഞെടുത്തു. മുന്നണിക്കായി ശിരോമണി അകാലി ദള്‍ നേതാവ് പര്‍കാശ് സിങാണ് മോദിയുടെ പേര് നിര്‍ദ്ദേശിച്ചത്. സഖ്യ കക്ഷികളായ ജെഡിയു നേതാവ് നിതീഷ് കുമാറും ശിവസേന നേതാവ് ഉദ്ദവ് താക്കറയും അതിനെ പിന്താങ്ങുകയായിരുന്നു. യോഗത്തില്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, മറ്റ് ഘടകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍പങ്കെടുത്തു.

എന്‍ഡിഎ മുന്നണിയിലെ ഘടകക്ഷികള്‍ ലോക്‌സഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത മോദിയെ അഭിനന്ദിച്ചു.
മുന്നണിയുടെ ലോക്‌സഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തതിന് ശേഷം ഭരണഘടനയെ തലതൊട്ട് വന്ദിച്ചു കൊണ്ടാണ് മോദി തന്റെ ആദ്യ പ്രസംഗം ആരംഭിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ 303 സീറ്റുമായി ഒറ്റയ്ക്കു ഭൂരിപക്ഷം നേടിയാണ് ബിജെപി വീണ്ടും അധികാരത്തിലേറിയത്. കോണ്‍ഗ്രസിനു ലഭിച്ചത് 52 സീറ്റ് മാത്രമാണ്.