ആന്ധ്രയില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വിജയം; മമ്മൂട്ടി നായകനായ ‘യാത്ര’യ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു

single-img
25 May 2019

ആന്ധ്ര പ്രദേശിലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ തെരഞ്ഞെടുപ്പ് വിജയം പ്രമേയമാക്കി ‘യാത്ര’യുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു. പാര്‍ട്ടിയുടെ സ്ഥാപക നേതാവ് വൈഎസ് രാജശേഖര റെഡ്ഡിയുടെ പദയാത്ര ഇതിവൃത്തമാക്കി മഹി വി രാഘവ് ഒരുക്കിയ യാത്ര വന്‍ വിജയമായിരുന്നു.
മമ്മൂട്ടിനായകനായ ‘യാത്ര’, രാജശേഖര റെഡ്ഡി എന്ന നേതാവിനേയും, വൈഎസ്ആര്‍സിപി എന്ന പാര്‍ട്ടിയേയും തെരഞ്ഞടെുപ്പിന് മുമ്പായി ജനങ്ങളുടെ മനസ്സില്‍ പ്രതിഷ്ഠിക്കുന്നതില്‍ വലിയ പങ്കു വഹിച്ചിരുന്നു.

ഒരേസമയം നിയമസഭാ തെരഞ്ഞെടുപ്പിലും, ലോക്‌സഭാ തെരഞ്ഞെടുപ്പിലും വൈഎസ്ആര്‍സിപിയ്ക്ക് വന്‍ വിജയം നേടിക്കൊടുക്കൊടുത്തതില്‍ യാത്ര എന്ന സിനിമയ്ക്ക് ചെറുതല്ലാത്ത പങ്കുണ്ടെന്നാണ് വിലയിരുത്തല്‍. വെറും പൂജ്യത്തില്‍ നിന്നും സംസ്ഥാനത്തെ 50 ശതമാനത്തിലധികം വോട്ടുകള്‍ പാര്‍ട്ടിക്ക് നേടിക്കൊടത്ത ജഗന്‍ മോഹന്‍ റെഡ്ഡിയെക്കുറിച്ചായിരിക്കും പുതിയ ചിത്രം.

സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള പ്രഖ്യാപനം സംവിധായകന്‍ തന്നെയാണ് പുറത്തു വിട്ടത്. ‘അഭിനന്ദനങ്ങള്‍, ഈ തെരഞ്ഞെടുപ്പ് വിജയത്തിന് നിങ്ങളും നിങ്ങളുടെ പാര്‍ട്ടിയും തീര്‍ത്തും അര്‍ഹര്‍ തന്നെ. നിങ്ങള്‍ ഉറപ്പ് നല്‍കിയതു പോലെ രാജശേഖര റെഡ്ഡിയെക്കാള്‍ മികച്ച പ്രകടനം കാഴ്ച വെക്കുമെന്ന് കരുതുന്നു. യാത്ര 2’- എന്നായിരുന്നു മഹിയുടെ ട്വീറ്റ്