സിപിഎമ്മിനെ അപേക്ഷിച്ച് പതിനൊന്നര ശതമാനം ശതമാനം വോട്ട് കൂടുതൽ: കേരളത്തിൽ ഏറ്റവുമധികം ജനപിന്തുണയുള്ള പാർട്ടിയായി കോൺഗ്രസ്

single-img
25 May 2019

തെരഞ്ഞെടുപ്പിലെ വോട്ടു നിലയുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ ഏറ്റവും ജനപിന്തുണയുള്ള പാര്‍ട്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. 37.27 ശതമാനം വോട്ടാണ് കോണ്‍ഗ്രസിനു ലഭിച്ചത്. സിപിഎമ്മിനെ അപേക്ഷിച്ച് പതിനൊന്നര ശതമാനത്തോളം കൂടുതലാണിത്.

യുഡിഎഫിന് മൊത്തത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് 47.24 ശതമാനം വോട്ടാണ്. ഇതില്‍ 37.27 ശതമാനവും കോണ്‍ഗ്രസിന്റെ വോട്ടാണ്. 5.45 ശതമാനവുമായി മുസ്ലിം ലീഗാണ് യുഡിഎഫില്‍ രണ്ടാമത്. മൂന്നാമതുള്ള ആര്‍എസ്പിക്ക് 2.45 ശതമാനം വോട്ടു കിട്ടി. കേരള കോണ്‍ഗ്രസിനു കിട്ടിയത് 2.07 ശതമാനം വോട്ടാണ്.

എല്‍ഡിഎഫിന്റെ മൊത്തം വോട്ടു വിഹിതം 35.11 ശതമാനമാണ്. ഇതില്‍ 25.83 ശതമാനമാണ് സിപിഎമ്മിന്റെ വോട്ട്. ഇടതു സ്വതന്ത്രന്മാരായ ജോയ്‌സ് ജോര്‍ജ്, പിവി അന്‍വര്‍ എന്നിവര്‍ 3.23 ശതമാനം വോട്ടു നേടി. എല്‍ഡിഎഫില്‍ സിപിഎമ്മിനു മത്സരിക്കാന്‍ അനുവദിക്കപ്പെട്ട മണ്ഡലങ്ങള്‍ ആയതിനാല്‍ ഇതു കൂടി ചേര്‍ത്താല്‍ 38.34 ശതമാനമാണ് സിപിഎമ്മിന്റെ വോട്ടു വിഹിതം. സിപിഐ 6.05 ശതമാനം വോട്ടാണ് നേടിയത്.

സിപിഎമ്മും സിപിഐയും മാത്രമാണ് എല്‍ഡിഎഫ് ഘടകകക്ഷികളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.എന്‍ഡിഎയ്ക്ക് ഇക്കുറി സംസ്ഥാനത്തു കിട്ടിയത് 15.56 ശതമാനം വോട്ടാണ്. മറ്റുള്ളവര്‍ 1.33 ശതമാനവും നോട്ട 0.51 ശതമാനവും വോട്ടു നേടി.