ശബരിമല വിഷയം ഇടതുപക്ഷത്തിനു് ദോഷം ചെയ്തു; എൻഎസ്എസ് നിലപാടായിരുന്നു ശരി: തോൽവിക്ക് പിന്നാലെ എൽഡിഎഫിനെ തള്ളിപ്പറഞ്ഞ് ആർ ബാലകൃഷ്ണ പിള്ള

single-img
25 May 2019

ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് കാര്യമായി ദോഷം ചെയ്തെന്നു കേരളാകോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ള. വിശ്വാസം കാത്തുകൊണ്ടല്ലാതെ ശബരി മല പ്രശ്നം പരിഹരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തലാണ് ഇക്കാര്യം പറഞ്ഞത്.

ശബരിമല വിഷയത്തിൽ എൻഎസ്എസ് എടുത്തതായിരുന്നു ശരിയായ നിലപാട് എന്നും വിശ്വാസ സംരക്ഷണ നിലപാടായിരുന്നു എൻഎസ്എസിന്റേതെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.ന്യൂനപക്ഷങ്ങൾക്ക് സിപിഎമ്മിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടതും തിരിച്ചടിക്ക് കാരണമായെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി.

സർക്കാർ ശബരിമല വിഷയം കൈകാര്യം ചെയ്തത് ശരിയായ രീതിയില്‍ ആയിരുന്നില്ല. ശബരിമല വിഷയം ഹിന്ദുക്കളെ മാത്രമല്ല മറ്റ് മതസ്ഥരെ കൂടി സ്വാധീനിച്ചു. വിശ്വാസം കാത്തുകൊണ്ടല്ലാതെ ശബരി മല പ്രശ്നം പരിഹരിക്കാനാകില്ലെന്നും ഇക്കാര്യത്തില്‍ സർക്കാർ എത്ര ശക്തി പ്രയോഗിച്ചാലും ആ വികാരം മറികടക്കാൻ സാധിക്കില്ലെന്നും പറഞ്ഞു.