ഉറുമ്പു കടിച്ച് ചാവുന്നതിനേക്കാളും നല്ലത് ആന കുത്തി ചാവുന്നതാണ്: വെള്ളാപ്പള്ളി നടേശൻ

single-img
24 May 2019

വയനാട് മണ്ഡലത്തിൽ മാവേലിക്കരയിലെ ബിഡിജെഎസ് സ്ഥാനാർഥിയേക്കാൾ വോട്ട് കുറഞ്ഞതിന് പിന്നിൽ സംഘടനാ പാളിച്ചകളുണ്ടായെന്ന് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മകനും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളിയായിരുന്നു വയനാട്ടിൽ മത്സരിച്ചത്.

തൃശൂരിൽ മത്സരിക്കുന്നതായിരുന്നു തുഷാറിന് നല്ലത്. അവിടെ സംഘടനാ സംവിധാനം ശക്തവും സമുദായത്തിന് സ്വാധീനവുമുണ്ട്. രണ്ട് മണ്ഡലമായാലും പരാജയം ഉറപ്പായിരുന്നു. ഉറുമ്പു കടിച്ച് ചാവുന്നതിനേക്കാളും നല്ലത് ആന കുത്തി ചാവുന്നതിനാലാണ് വയനാട് തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫ് സ്ഥാനാർഥി ആരിഫിന്റെ വിജയം കോൺ​ഗ്രസ് ജില്ലാ നേത‌ൃത്വത്തോടുള്ള തന്റെ സമുദായത്തിന്റെ പ്രതികാരമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ജില്ലയിലെ കോൺ​ഗ്രസ് നേതൃത്വം സമുദായത്തെ ആക്ഷേപിക്കുന്നുവെന്നാണ് വെള്ളാപ്പള്ളിയുടെ ആരോപണം. ഇടതു പക്ഷത്തിനും പിന്നോക്ക ആഭിമുഖ്യം നഷ്ടപ്പെട്ടെന്ന് വെള്ളാപ്പള്ളി വിലയിരുത്തി.