രാജിവെച്ചൊഴിയണം: ശ്രീധരൻ പിള്ളയുടെ ഫെയ്സ്ബുക്ക് പേജിൽ സംഘപരിവാർ അനുഭാവികളുടെ പൊങ്കാല

single-img
24 May 2019

ബിജെപി അദ്ധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഫെയ്സ്ബുക്ക് പേജിൽ അണികളുടെ ക്യാമ്പയിൻ. ശ്രീധരൻ പിള്ള നടത്തിയ പത്രസമ്മേളനത്തിന്റെ ലൈവ് വീഡിയോയുടെ താഴെയാണ് പിള്ളയുടെ രാജി ആവശ്യപ്പെട്ട് സംഘപരിവാർ അണികൾ കൂട്ടത്തോടെ കമന്റ് ചെയ്യുന്നത്.

സംസ്ഥാനത്ത് ബിജെപിയുടെ സ്വപ്നം പൂവണിഞ്ഞില്ലെന്നും എങ്കിലും വോട്ടുശതമാനം വർദ്ധിച്ചുവെന്നുമായിരുന്നു ശ്രീധരൻ പിള്ള പത്രസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ ‘ഇന്ത്യയിൽ ഒട്ടാകെ ജയിച്ചപ്പോൾ കേരളം തോറ്റു എങ്കിൽ ഉത്തരവാദി പ്രസിഡന്റ്‌ തന്നെയാണെന്നും ആ ഉത്തരവാദിത്തം ഏറ്റെടുത്തു സ്ഥാനം ഒഴിയുകയാന് ശ്രീധരൻ പിള്ള ചെയ്യേണ്ടതെന്നും’ ആവശ്യപ്പെടുന്ന കമന്റുകളാണ് സംഘപരിവാർ അനുഭാവികളുടേ ഭാഗത്തുനിന്നും ഉണ്ടായത്.

പത്തനംതിട്ടയിൽ കെ സുരേന്ദ്രനെ തോൽപ്പിക്കുവാൻ ശ്രീധരൻ പിള്ള പാലം വലിച്ചു എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളും കമന്റുകളിൽ ഉയരുന്നുണ്ട്. ശ്രീധരൻ പിള്ള രാജിവെച്ച് കുമ്മനമോ സുരേന്ദ്രനോ ബിജെപി സംസ്ഥാന അദ്ധ്യക്ഷനാകണമെന്നാണ് ബിജെപി അണികൾ ആവശ്യപ്പെടുന്നത്.

ശബരിമല വിഷയം അനുകൂലമായിരുന്നിട്ടും ബിജെപിയ്ക്ക് നേട്ടമുണ്ടാക്കാൻ കഴിയാതിരുന്ന ശ്രീധരൻ പിള്ളയുടെ കെടുകാര്യസ്ഥത മൂലമാണെന്ന അഭിപ്രായം അണികൾക്കിടയിൽ ശക്തമാണ്.

തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുന്നു

Posted by PS Sreedharan Pillai on Thursday, May 23, 2019