പിവി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് വാക്ക് പാലിക്കണമെന്ന് ഇടി മുഹമ്മദ് ബഷീര്‍; രാജിവെക്കില്ലെന്ന് അന്‍വര്‍

single-img
24 May 2019

ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പിവി അന്‍വര്‍ തന്റെ നിലവിലുള്ള എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി. തെരഞ്ഞെടുപ്പിൽ പൊന്നാനിയില്‍ പരാജയപ്പെട്ടാൽ
എംഎല്‍എ സ്ഥാനം രാജിവെക്കുമെന്ന് പിവി അന്‍വര്‍ പറഞ്ഞിരുന്നു. താൻ പറഞ്ഞ വാക്ക് അന്‍വര്‍ പാലിക്കണമെന്നും ഇ.ടി പറഞ്ഞു.

മണ്ഡലത്തിൽ തെരഞ്ഞെടുപ്പിൽ തോറ്റാല്‍ തന്റെ എംഎല്‍എ സ്ഥാനം രാജിവെക്കുമെന്ന് അന്‍വര്‍ പ്രചാരണ സമയത്ത് പറഞ്ഞിരുന്നു. എന്നാൽ മുന്നണി കേരളമാകെ തോറ്റതുകൊണ്ട് രാജിവെക്കേണ്ട ധാര്‍മ്മിക ഉത്തരവാദിത്വം തനിക്കില്ലെന്നാണ് ഇടിക്ക് പിവി അന്‍വര്‍ നല്‍കിയ മറുപടി.