ബിജെപിക്കാര്‍ക്കെതിരെ ആഞ്ഞടിച്ച് പിസി ജോര്‍ജ്ജ്

single-img
24 May 2019

ഒപ്പം നടന്ന ബിജെപിക്കാര്‍ പത്തനംതിട്ടയിലെ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്റെ കാലു വാരിയെന്ന് പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജ്. ന്യൂനപക്ഷത്തെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താനായില്ലെന്നും പത്തനംതിട്ടയിലെയും തിരുവനന്തപുരത്തെയും തോല്‍വി ബിജെപി ദേശീയ നേതൃത്വം അന്വേഷിക്കണമെന്നും പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു.

പി.സി ജോര്‍ജിന്റെ മണ്ഡലമായ പൂഞ്ഞാറില്‍ പോലും കെ. സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്താണ്. പൂഞ്ഞാര്‍ മണ്ഡലത്തില്‍ യുഡിഎഫാണ് ഒന്നാമത്. എല്‍ഡിഎഫ് രണ്ടാമത് നില്‍ക്കുന്നു. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് പി.സി. ജോര്‍ജ് എന്‍ഡിഎയില്‍ ചേര്‍ന്നത്. പൂഞ്ഞാറിലുള്‍പ്പെടെ സുരേന്ദ്രന് ഇത് തിരിച്ചടിയായി.