എംബി രാജേഷ് തോറ്റ വിഷമം തീര്‍ക്കാന്‍ എത്തിയത് തിയേറ്ററില്‍

single-img
24 May 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ വികെ ശ്രീകണ്ഠനോട് പരാജയപ്പെട്ട എംബി രാജേഷ് പിരിമുറുക്കം തീര്‍ത്തത് കുടുംബത്തോടൊപ്പം സിനിമ കണ്ട്. സെക്കന്റ് ഷോയ്ക്കാണ് കുടുംബത്തോടൊപ്പം എംബി രാജേഷ് ഇഷ്‌ക് കാണാനെത്തിയത്. ഇഷ്‌ക് തനിക്കും മക്കള്‍ക്കും ഏറെ ഇഷ്ടമായി. രാഷ്ട്രീയത്തില്‍ ജയപരാജയങ്ങളൊക്കെ സാധാരണമെന്നും രാജേഷ് പറഞ്ഞു.

കേരളത്തിലുടനീളമുണ്ടായ ട്രെന്‍ഡാണ് പാലക്കാടും കണ്ടതെന്നും എന്നാല്‍ ആഘാതം കുറഞ്ഞെന്നും എംബി രാജേഷ് യുഡിഎഫ് ട്രെന്‍ഡ് പാലക്കാട് ഇത്ര കണ്ട് ബാധിക്കുമെന്ന് മുന്‍കൂട്ടി കാണാന്‍ ആര്‍ക്കും സാധിച്ചില്ല. പാര്‍ട്ടി വോട്ടില്‍ ചോര്‍ച്ചയുണ്ടായോയെന്ന് പരിശോധിച്ചിട്ടില്ല.

30 വര്‍ഷത്തെ രാഷ്ട്രീയാനുഭവമുള്ള താന്‍ എംപിയായത് പത്ത് വര്‍ഷം മാത്രമാണ്. അതിനാല്‍ തോല്‍വിയെ ആ വിധത്തില്‍ തന്നെ കാണാനാകുമെന്നും എം ബി രാജേഷ് പറഞ്ഞു. കേരളത്തില്‍ സിപിഎം ജയം ഏറ്റവും ഉറപ്പിച്ച മണ്ഡലമായിരുന്നു പാലക്കാട്.

കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്