‘സുരേഷേട്ടാ, വിഷമിക്കേണ്ട…സുരേഷേട്ടന്‍ ഇപ്പോഴും സൂപ്പറാ…അതില്‍ ഒരു സംശയവുമില്ല’; നടി മായ മേനോന്‍

single-img
24 May 2019

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന സുരേഷ് ഗോപിക്ക് പിന്തുണയുമായി നടി മായ മേനോന്‍. പ്രതാപനാണ് തൃശൂര്‍ പിടിച്ചടക്കിയതെങ്കിലും താരം സുരേഷ് ഗോപിയാണെന്ന് മായ പറയുന്നു.

മായ മേനോന്റെ കുറിപ്പ് വായിക്കാം–

‘സുരേഷേട്ടാ, വിഷമിക്കേണ്ട…സുരേഷേട്ടന്‍ ഇപ്പോഴും സൂപ്പറാ…അതില്‍ ഒരു സംശയവുമില്ല. വെറും 17 ദിവസമാണ് സുരേഷ് ഗോപി തൃശൂരില്‍ പ്രചാരണ രംഗത്തുണ്ടായത്. അവസാന നിമിഷം അങ്കത്തട്ടിലേറിയ സ്ഥാനാര്‍ത്ഥി പക്ഷേ നേടിയ വോട്ടുകളുടെ എണ്ണം 2,93,822..’

‘കൃത്യമായി പറഞ്ഞാല്‍ 2014ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ.പി ശ്രീശന്‍ നേടിയതിനെക്കാളും 191,141 വോട്ടുകളുടെ വര്‍ധനവ്. പ്രതാപനാണ് തൃശൂര്‍ പിടിച്ചടക്കിയതെങ്കിലും താരം സുരേഷ് ഗോപിയാണ്. രണ്ടാമത് എത്തിയ രാജാജിയെക്കാളും 20000 വോട്ടുകളുടെ കുറവ് മാത്രമാണ് സുരേഷ് ഗോപിക്ക് ഉള്ളത്.’