ഗള്‍ഫ് മേഖല കടന്നുപോകുന്നത് അപകടകരമായ സാഹചര്യത്തിലൂടെയെന്ന് കുവൈത്ത് അമീര്‍

single-img
24 May 2019

ഗള്‍ഫ് മേഖല കടന്നുപോകുന്നത് അതീവ ഗുരുതരവും അപകടകരവുമായ സാഹചര്യത്തിലൂടെയാണെന്ന് കുവൈത്ത് അമീര്‍. നയതന്ത്ര രംഗത്ത് കുവൈത്തിന്റെ പങ്ക് ലോക രാജ്യങ്ങള്‍ അംഗീകരിച്ചതാണെന്നും ആരുടെയും പക്ഷം ചേരാതെ സമാധാനത്തിനായി നിലകൊള്ളുകയെന്ന നിലപാടാണ് രാജ്യം സ്വീകരിച്ചിരിക്കുന്നതെന്നും അമീര്‍ ചൂണ്ടിക്കാട്ടി. നയതന്ത്ര പ്രതിനിധികള്‍ക്കു ഈ സമയത്ത് ഇരട്ടി ഉത്തരവാദിത്തമുണ്ടെന്നും മേഖലയിലെ സമാധാനാന്തരീക്ഷം തിരിച്ചു പിടിക്കണമെന്നും അമീര്‍ പറഞ്ഞു.