‘കേരളത്തിന്‍റെ പെങ്ങളൂട്ടി രമ്യാ ഹരിദാസിനൊപ്പം ഞാനും എന്‍റെ കുടുംബവും’ ; രമ്യാ ഹരിദാസിന് അഭിനന്ദനങ്ങളുമായി കുഞ്ഞാലിക്കുട്ടി

single-img
24 May 2019

ഇടതുപക്ഷ കോട്ടയായ ആലത്തൂരിൽ അട്ടിമറി വജയം നേടിയ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിനെ അഭിനന്ദിച്ച് മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി. തന്റെ ഫേസ്ബുക്കിലൂടെ രമ്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മലപ്പുറത്തിന്‍റെ നിയുക്ത എംപി കുഞ്ഞാലിക്കുട്ടി ആലത്തൂരിലെ പുതിയ ജനപ്രതിനിധിയെ അഭിനന്ദിച്ചത്.

“കേരളത്തിന്‍റെ അഭിമാനം. ആലത്തൂരിന്‍റെ പാർലമെന്‍റ് പ്രതിനിധി. ഈ ലോക്സഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും തിളക്കമുള്ള വിജയത്തിന്‍റെ ഉടമ. കേരളത്തിന്‍റെ പെങ്ങളൂട്ടി രമ്യാ ഹരിദാസിനൊപ്പം ഞാനും എന്‍റെ കുടുംബവും. അഭിനന്ദനങ്ങൾ രമ്യാ ഹരിദാസ്.” സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രത്തിനൊപ്പം കുഞ്ഞാലിക്കുട്ടി കുറിച്ചു. ആലത്തൂരിൽ ഇക്കുറി 158968 വോട്ടിന്‍റെ വമ്പിച്ച ഭൂരിപക്ഷത്തിലാണ് സിറ്റിംഗ് എംപിയായ പി കെ ബിജുവിനെ രമ്യാ ഹരിദാസ് അട്ടിമറിച്ചത്.

കേരളത്തിന്റെ അഭിമാനം .ആലത്തൂരിന്റെ പാർലമെന്റ് പ്രതിനിധി. ഈ ലോകസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും തിളക്കമുള്ള വിജയത്തിന്റെ ഉടമ…

Posted by PK Kunhalikutty on Thursday, May 23, 2019