നേതാക്കളെ വിമര്‍ശിച്ചതിനു പിന്നാലെ സിപിഐ യോഗത്തില്‍ പങ്കെടുക്കാതെ സി. ദിവാകരന്‍

single-img
24 May 2019

തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ചേര്‍ന്ന സിപിഐ സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ സി. ദിവാകരന്‍ പങ്കെടുത്തില്ല. തിരുവനന്തപുരത്തെ ഇടതുപക്ഷത്തിന്റെ പരാജയം സംഘടിത നീക്കത്തിന്റെ ലക്ഷണമെന്ന് സി. ദിവാകരന്‍ ആരോപിച്ചിരുന്നു. പ്രവര്‍ത്തകരുടെ ആവേശവും പ്രകടനവും വോട്ടായില്ലെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഇടതുപക്ഷത്തിനു കഴിഞ്ഞില്ലെന്നും ദിവാകരന്‍ കുറ്റപ്പെടുത്തിയിരുന്നു.

എന്നാല്‍ ദിവാകരന്‍ യോഗത്തില്‍ പങ്കെടുക്കാത്തതില്‍ അസ്വാഭാവികതയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ അദ്ദേഹം അറിയിച്ചിരുന്നെന്ന് കാനം മാധ്യമങ്ങളോടു പറഞ്ഞു. വയനാട്ടിലെ സിപിഐ സ്ഥാനാര്‍ഥി പി.പി. സുനീറും യോഗത്തില്‍ പങ്കെടുത്തില്ല. യോഗം ഒരു മണിക്കൂറിനുള്ളില്‍ അവസാനിച്ചു.