ശക്തമായ ബിജെപി തരംഗത്തിലും ഉലയാതെ രാജ്യത്തിൻ്റെ തെക്കേ അറ്റം; കേന്ദ്രമന്ത്രിമാരെ വരെ വീട്ടിലിരുത്തി കേരളവും തമിഴ്നാടും

single-img
24 May 2019

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹി​ന്ദി​ഹൃ​ദ​യ ഭൂ​മി​ ബിജെപി ഉൾപ്പെടുന്ന എൻഡിഎ മുന്നണിയെ അകമഴിഞ്ഞു സഹായിച്ചതോടെ വീണ്ടും രാജ്യത്തിൻറെ ഭരണചക്രം നരേന്ദ്രമോദിയുടെ കൈകളിലെത്തി. ഉത്തരേന്ത്യ ഏകദേശം മുഴുവൻ ബിജെപി തയ്യാറായെങ്കിലും അവരെ അ​ക​റ്റി​നി​ർ​ത്തു​ക​യാ​ണ് ഇ​ന്ത്യ​യു​ടെ തെ​ക്കേ​യ​റ്റ​ത്തെ സം​സ്ഥാ​ന​ങ്ങ​ൾ. കേ​ര​ള​വും ത​മി​ഴ്നാ​ടും യു​പി​എ​യ്ക്കൊ​പ്പം നി​ന്നതോടെ ദക്ഷിണേന്ത്യ മുഴുവൻ എന്നുള്ള ബിജെപിയുടെ മോഹങ്ങൾ അസ്തമിക്കുകയായിരുന്നു.

ക​ര്‍​ണാ​ട​ക​യി​ലും തെ​ലു​ങ്കാ​ന​യി​ലും ഒ​ഴി​കെ ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍ ബി​ജെ​പി​ക്ക് കാ​ര്യ​മാ​യ നേ​ട്ട​മു​ണ്ടാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. 2008ൽ‌ ​ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ ദ​ക്ഷി​ണേ​ന്ത്യ​യി​ലും ബി​ജെ​പി ക​ളം​പി​ടി​ച്ചി​രു​ന്നു. അ​ന്ന​ത്തെ വി​ജ​യ​ത്തെ ദ​ക്ഷി​ണേ​ന്ത്യ​യി​ലേ​ക്കു​ള്ള ക​വാ​ട​മെ​ന്നാ​ണ് ബി​ജെ​പി വി​ശേ​ഷി​പ്പി​ച്ചി​രു​ന്ന​ത്.

2014ൽ ​ആ​ന്ധ്ര, തെ​ലു​ങ്കാ​ന, ത​മി​ഴ്‌​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും ബി​ജെ​പി ചെ​റി​യ​നി​ല​യി​ൽ സാ​ന്നി​ധ്യ​മ​റി​യി​ച്ചു. ഇ​ത്ത​വ​ണ ക​ര്‍​ണാ​ട​ക​യ്ക്ക് പു​റ​മെ ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍ നി​ന്ന് ബി​ജെ​പി​ക്ക് ഏ​റ്റ​വും കൂ​ടു​ത​ല്‍ സീ​റ്റ് ല​ഭി​ച്ച​ത് തെ​ല​ങ്കാ​ന​യി​ല്‍ നി​ന്നാ​ണ്.

പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ൾ ശ​ക്ത​മാ​യ​താ​ണ് ആ​ന്ധ്ര​യി​ലും ത​മി​ഴ്‌​നാ​ട്ടി​ലും ബി​ജെ​പി​ക്ക് തി​രി​ച്ച​ടി​യാ​യ​ത്. ആ​ന്ധ്ര​യി​ൽ ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി​യു​ടെ പാ​ർ​ട്ടി ആ​കെ​യു​ള്ള 25 സീ​റ്റി​ലും മു​ന്നി​ലെ​ത്തി. എ​ൻ​ഡി​എ​യോ​ടു അ​നു​ഭാ​വ​മു​ള്ള ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി​യു​ടെ വി​ജ​യം ത​ങ്ങ​ൾ​ക്ക് നേ​ട്ട​മാ​കു​മെ​ന്നാ​ണ് എ​ൻ​ഡി​എ ക​ണ​ക്കു​ക്കൂ​ട്ടു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ 38 സീ​റ്റി​ൽ 31 സീ​റ്റും കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടു​ന്ന ഡി​എം​കെ സ​ഖ്യം നേ​ടിക്കഴിഞ്ഞു.

കേ​ര​ളം ബി​ജെ​പി​യി​ൽ വി​ശ്വാ​സ​മ​ർ​പ്പി​ക്കാ​ൻ ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല. സം​സ്ഥാ​ന​ത്തെ 20 മ​ണ്ഡ​ല​ങ്ങ​ളി​ൽ ഒ​രി​ട​ത്തു പോ​ലും വി​ജ​യി​ക്കാ​ൻ ഭാ​ര​തീ​യ ജ​ന​താ പാ​ർ​ട്ടി​ക്ക് സാ​ധി​ച്ചി​ല്ല. കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ‌ മ​ത്സ​രി​ച്ച തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ല്‍ മാ​ത്ര​മാ​ണ് എ​ന്‍​ഡി​എ​ക്ക് ര​ണ്ടാ​മ​തെ​ങ്കി​ലും എ​ത്താ​നാ​യ​ത്. കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ടു​ള്ള എ​തി​ർ​പ്പ് വോ​ട്ടെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ച്ചെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.