തെരഞ്ഞെടുപ്പില്‍ ആര് ജയിക്കും? നടന്‍ ജയസൂര്യയുടെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി ഒരു കൊച്ചു പെണ്‍കുട്ടി

single-img
24 May 2019

ലോക്സഭാ തെരഞ്ഞെടുപ്പിൽ ആര് ജയിക്കുമെന്ന് ചെറിയ കുട്ടികളോട് ചോദിച്ചാല്‍ എന്താവും ഉത്തരം. അതിനുള്ള ഉത്തരമാണ് ഈ വീഡിയോ. ആരാകും തെരഞ്ഞെടുപ്പിൽ ജയിക്കുക എന്ന നടൻ ജയസൂര്യയുടെ ചോദ്യത്തിന് പറയുന്ന ഒരു കൊച്ചു പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

തെരഞ്ഞെടുപ്പ് ഫലംപ്രഖ്യാപനത്തിന് തലേ ദിവസം ചിത്രീകരിച്ച ഒരു വീഡിയോയാണ് ഇത്. ജയസൂര്യയുടെ ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് പെണ്‍കുട്ടി. അതിനെ കുറിച്ച് പറയാന്‍ എനിക്ക് പ്രായമായില്ലെന്നും നാളെ പ്രായമായ ശേഷം മറുപടി പറയാമെന്നുമാണ് കുഞ്ഞിന്‍റെ നിഷ്കളങ്കമായ മറുപടി.