പാലക്കാട് വി.കെ.ശ്രീകണ്ഠന് 20,000 വോട്ടിന്റെ ലീഡ്: റായ്ബറേലിയില്‍ സോണിയാ ഗാന്ധി രണ്ടാം സ്ഥാനത്ത്

single-img
23 May 2019

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ യുഡിഎഫിന് വ്യക്തമായ മേല്‍ക്കൈ. ഇരുപതില്‍ ഇരുപത് സീറ്റുകളിലും മുന്നിട്ട് യുഡിഎഫ്. എല്‍ഡിഎഫിനും എന്‍ഡിഎയ്ക്കും ഒരു സീറ്റില്‍പോലും മുന്നിടാന്‍ സാധിക്കുന്നില്ല. പാലക്കാട് പി.കെ.ശ്രീകണ്ഠന്‍ 20,000 വോട്ടിന്റെ ലീഡിലാണ് മുന്നേറുന്നത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കാസര്‍കോട് രാജ്‌മോഹന്‍ ഉണ്ണിത്താനും വ്യക്തമായ ഭൂരിപക്ഷം നേടി മുന്നിലാണ്.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് കാല്‍ ലക്ഷം കടന്നു. ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തുഷാര്‍ വെള്ളാപ്പള്ളിക്ക് നിലവില്‍ 2000 വോട്ടുകളില്‍ താഴെ മാത്രമാണുള്ളത്. അതേസമയം, റായ്ബറേലിയില്‍ സോണിയാ ഗാന്ധി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.