‘തൃശൂര്‍ ഞാനിങ്ങെടുക്കുവാ…’: സുരേഷ് ഗോപിയോട് ടി.എന്‍ പ്രതാപന്‍

single-img
23 May 2019

വോട്ടെണ്ണല്‍ പുരോഗമിക്കവെ, തൃശൂരില്‍ ലീഡ് നിലനിര്‍ത്തി യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.എന്‍ പ്രതാപന്‍. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി രാജാജി മാത്യു തോമസിനെയും എന്‍.ഡി.എയുടെ താര സാരഥി സുരേഷ് ഗോപിയെയും പിന്നിലാക്കിയാണ് പ്രതാപന്‍ മുന്നേറ്റം തുടരുന്നത്.

വോട്ടെടുപ്പിന് ശേഷം വിജയ പ്രതീക്ഷയെ കുറിച്ച് പ്രതാപന്‍ നടത്തിയ പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്കുള്ളിലും പുറത്തും ചര്‍ച്ചയായിരുന്നു. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്ത്വം വിജയ സമവാക്യങ്ങള്‍ മാറി മറിയുമെന്നായിരുന്നു പ്രതാപന്‍ പറഞ്ഞത്. എന്നാല്‍ ആദ്യ ട്രെന്റില്‍ പ്രതാപന്‍ മണ്ഡലത്തില്‍ 37184 വോട്ടിന്റെ ലീഡാണ് നേടിയിരിക്കുന്നത്.

അതേസമയം, എക്‌സിറ്റ് പോളുകള്‍ ശരിവെച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ സൂചനകള്‍. വെല്ലുവിളികളില്ലാതെ എന്‍ഡിഎ കുതിപ്പ് തുടരുന്നു. 328 സീറ്റില്‍ എന്‍ഡിഎ ലീഡ് തുടരുകയാണ്. വോട്ടെണ്ണലിന്റെ ആദ്യമിനിട്ടില്‍ തുടങ്ങിയ ആധിപത്യം ഇപ്പോഴും എന്‍ഡിഎ തുടരുകയാണ്. ലീഡില്‍ ബിജെപി ഒറ്റക്ക് കേവലഭൂരിപക്ഷമായ 272 പിന്നിട്ടു. മുഖ്യപ്രതിപക്ഷമായ യുപിഎ 104 സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.

എന്‍ഡിഎ 328, യുപിഎ 104, എംജിബി 24, മറ്റുള്ളവ 86. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന സൂചനകളാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. 10 സര്‍വേകളുടെയും പൊതുശരാശരി പ്രകാരം, ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) 304 സീറ്റ് നേടും.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഐക്യപുരോഗമന സഖ്യത്തിന് (യുപിഎ) 120 സീറ്റ്. ഇരുമുന്നണിയുടെയും ഭാഗമല്ലാത്ത മറ്റു കക്ഷികളെല്ലാം ചേര്‍ന്ന് 118 സീറ്റ് നേടും. 2014ലെ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ 336 സീറ്റും യുപിഎ 58 സീറ്റും മറ്റു കക്ഷികള്‍ 149 സീറ്റുമാണു നേടിയത്.

കേരളത്തില്‍ യുഡിഎഫ് തരംഗം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള ഭരണ വിരുദ്ധ വികാരവും രാഹുല്‍ തരംഗവും അലയടിച്ചപ്പോള്‍ ഭൂരിപക്ഷം സീറ്റുകളിലും യുഡിഎഫ് മുന്നേറുകയാണ്.

സുരേന്ദ്രന് കനത്ത തിരിച്ചടി

പത്തനംതിട്ടയിലെ റാന്നി, ആറന്മുള നിയമസഭാ മണ്ഡലങ്ങളില്‍ കെ. സുരേന്ദ്രന്‍ മൂന്നാമത്. പി.സി ജോര്‍ജിന്റെ പൂഞ്ഞാര്‍ മണ്ഡലത്തിലാണ് കെ. സുരേന്ദ്രന്‍ ഏറ്റവും പിന്നില്‍.

കേരളാ കോണ്‍ഗ്രസിന് അഭിമാനനേട്ടം

കോട്ടയത്ത് തോമസ് ചാഴിക്കാടന് 45,371 വോട്ടുകളുടെ ലീഡ്

പ്രേമചന്ദ്രനും അര ലക്ഷത്തിലേക്ക്

കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രന്റെ ലീഡ് 48,098 ല്‍ എത്തി.

രമ്യ അരലക്ഷം കടന്നു

ആലത്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ ഭൂരിപക്ഷം അരലക്ഷം കടന്നു.

ലീഡ് തിരിച്ചുപിടിച്ച് ഉണ്ണിത്താന്‍

കാസര്‍ഗോഡ് വീണ്ടും കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഒന്നാമത്. 52 വോട്ടുകളുടെ ലീഡാണ് ഉണ്ണിത്താനുള്ളത്. ഇതോടെ ആലപ്പുഴയില്‍ മാത്രം എല്‍ഡിഎഫ് മുന്നില്‍.

എല്‍ഡിഎഫിന്റെ കുത്തകയായ മണ്ഡലങ്ങളില്‍ പോലും യുഡിഎഫ് മുന്നേറുന്നു. എല്‍ഡിഎഫ് വിജയിക്കുമെന്ന് ഉറപ്പിച്ചിരുന്ന പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ലീഡ് 30000 കഴിഞ്ഞു. മറ്റൊരു കുത്തക മണ്ഡലമായ ആറ്റിങ്ങലില്‍ തുടക്കം മുതല്‍ യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് ലീഡ് ചെയ്യുകയാണ്.