തുഷാറിന് കിട്ടിയത് വെറും 2000 വോട്ട്; രാഹുലിന്റെ ലീഡ് കാല്‍ ലക്ഷം കടന്നു

single-img
23 May 2019

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് കാല്‍ ലക്ഷം കടന്നു. ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തുഷാര്‍ വെള്ളാപ്പള്ളിക്ക് നിലവില്‍ 2000 വോട്ടുകളില്‍ താഴെ മാത്രമാണുള്ളത്.

പത്തനംതിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ ലീഡ് താഴേക്ക്. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ് ഇപ്പോഴും മുന്നാം സ്ഥാനത്താണ്.

249 സീറ്റുകളില്‍ എന്‍ഡിഎ

ദേശീയ തലത്തില്‍ 249 സീറ്റുകളില്‍ എന്‍ഡിഎ മുന്നില്‍ നില്‍ക്കുന്നു.
എന്‍ഡിഎ : 249
യുപിഎ : 117
എസ്.പി + : 7
മറ്റുള്ളവര്‍ : 96

ആലത്തൂരിലും പാലക്കാട്ടും ആദ്യ ലീഡ് യുഡിഎഫിന്. കേരളത്തില്‍ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ആലത്തൂര്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പി.കെ.ബിജു ആലത്തൂരില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ വിജയം നേടിയിരുന്നു. കേരളത്തില്‍ യുഡിഎഫിന് മേല്‍ക്കൈ ആണ് ആദ്യഘട്ടത്തില്‍. യുഡിഎഫ് പതിനാലിടത്ത് മുന്നില്‍; ആറിടത്ത് എല്‍ഡിഎഫ്. തിരുവനന്തപുരത്ത് ശശി തരൂര്‍ മുന്നിലെത്തി.
ദേശീയ തലത്തില്‍ 249 സീറ്റുകളില്‍ എന്‍ഡിഎ മുന്നില്‍ നില്‍ക്കുന്നു.