കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം മോദി വിരുദ്ധ തരംഗം; ഒരിക്കലും ഇടതുപക്ഷ വിരുദ്ധമല്ല: പി ജയരാജന്‍

single-img
23 May 2019

കേരളത്തിലുണ്ടായ തെരഞ്ഞെടുപ്പ് ഫലം മോദി വിരുദ്ധ തരംഗമാണെന്നും ഒരിക്കലും ഇടതുപക്ഷ വിരുദ്ധ തരംഗമായി കണക്കാക്കാന്‍ പറ്റില്ലെന്നും വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍ പറയുന്നു.

കേരളത്തിൽ മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും സംഘടിതമായി കോണ്‍ഗ്രസ്സിനെ ഉയര്‍ത്തിക്കാണിക്കാന്‍ നടത്തിയ ശ്രമം , ദേശീയതലത്തിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിനെ തുടര്‍ന്ന് ,ഇതൊരു കബളിപ്പിക്കലായിരുന്നുവെന്ന് വ്യക്തമായിരിക്കുകയാണെന്നും ജയരാജന്‍ പറഞ്ഞു.

വടകരയില്‍ മത്സരിച്ച ജയരാജൻ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനോട് 84663 വോട്ടിന് പരാജയപ്പെട്ടിരുന്നു. മണ്ഡലത്തിൽ തലശേരി നിയോജക മണ്ഡലത്തില്‍ നിന്ന് മാത്രമാണ് ജയരാജന് ലീഡ് നേടാന്‍ സാധിച്ചത്.

എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കാളികളായ എല്ലാ പ്രവർത്തകന്മാർക്കും എൽഡിഎഫിന് വോട്ട് ചെയ്ത എല്ലാ…

Posted by P Jayarajan on Thursday, May 23, 2019