ഭാഗ്യം, സുരേഷ് ഗോപി ‘തൃശ്ശൂരങ്ങ് എടുക്കില്ല’; മൂന്നാം സ്ഥാനത്ത്

single-img
23 May 2019

വോട്ടെണ്ണല്‍ ഒന്നര മണിക്കൂറോളം പിന്നിടുമ്പോള്‍ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് മുന്നിലാണ്. സുരേഷ് ഗോപിയുടെ വരവോടെ കുഴഞ്ഞുമറിഞ്ഞ തൃശൂരില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ടിഎന്‍ പ്രതാപന്‍ മുന്നില്‍. യുഡിഎഫ് സ്ഥാനാര്‍ഥി ടിഎന്‍ പ്രതാപന്‍ മികച്ച ഭൂരിപക്ഷത്തിലാണ് മുന്നിട്ട് നില്‍ക്കുന്നത്.

പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തെത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ് രണ്ടാം സ്ഥാനത്തുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയാണ് ഇപ്പോള്‍ മുന്നില്‍. നാലായിരത്തിലധികം വോട്ടുകള്‍ക്കാണ് ആന്റോ ലീഡ് ചെയ്യുന്നത്.

പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.കെ ശ്രീകണ്ഠന്‍ ഇരുപതിനായിരത്തിലധികം വോട്ടുകള്‍ക്ക് മുന്നിലെത്തി. ആലത്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് ലീഡ് വര്‍ദ്ധിപ്പിക്കുന്നു. നിലവില്‍ എണ്ണായിരത്തിലധികം വോട്ടുകള്‍ക്ക് ഇവിടെ രമ്യ മുന്നിലാണ്.

ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ സോണിയ ഗാന്ധി രണ്ടാം സ്ഥാനത്തേക്ക്. അഞ്ഞൂറോളം വോട്ടുകള്‍ക്കാണ് സോണിയ പിന്നിലായത്.

എന്‍ഡിഎ കേവല ഭൂരിപക്ഷത്തിലേക്ക്

നിലവിലെ ലീഡ് നില അനുസരിച്ച് എന്‍ഡിഎ കേവല ഭൂരിപക്ഷത്തിനാവശ്യമായ സീറ്റുകളില്‍ മുന്നില്‍ നില്‍ക്കുന്നു. 288 സീറ്റുകളില്‍ എന്‍ഡിഎയും 124 മണ്ഡലങ്ങളില്‍ യുപിഎയും ലീഡ് ചെയ്യുകയാണ്.
എന്‍ഡിഎ : 286
യുപിഎ : 125
എസ്.പി + : 12
മറ്റുള്ളവര്‍ : 104

വടകരയില്‍ മുരളീധരന്‍ ലീഡ് നിലനിര്‍ത്തുന്നു

വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ ലീഡ് നിലനിര്‍ത്തുന്നു. അയ്യായിരത്തിലധികം വോട്ടുകളുടെ ലീഡ് മുരളീധരന്‍ സ്ഥിരമായി നിലനിര്‍ത്തുകയാണിപ്പോള്‍.