മത്സരിച്ച പത്ത് മണ്ഡലങ്ങളിലും ദയനീയ പ്രകടനവുമായി എസ് ഡി പി ഐ; സംസ്ഥാന പ്രസിഡന്റിന് കിട്ടിയത് 19095 വോട്ട് മാത്രം

single-img
23 May 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പത്ത് മണ്ഡലങ്ങളില്‍ മത്സരിച്ച എസ്ഡിപിഐ കാഴ്ച വെച്ചത് ദയനീയ പ്രകടനം. ശക്തികേന്ദ്രമെന്ന് വിലയിരുത്തുന്ന മലപ്പുറത്ത് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്അബ്ദുല്‍ മജീദ് ഫൈസിക്ക് നേടാനായത് 19095 വോട്ട് മാത്രമാണ്. ആദ്യം തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപിച്ച് പ്രചരണം തുടങ്ങിയ പൊന്നാനിയില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി കെസി നസീര്‍ 18114 വോട്ട് മാത്രമാണ് സ്വന്തമാക്കിയത്.

ഇതേ മണ്ഡലത്തില്‍ എസ്ഡിപിഐയ്ക്ക് 2014ല്‍ 26,640 വോട്ട് നേടിയിരുന്നു. രാജ്യമാകെ ശ്രദ്ധിച്ച ഹാദിയ വിഷയത്തില്‍ സജീവമായി ഇടപെട്ട നസീര്‍ വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തള്ളി മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ മലപ്പുറം, പാലക്കാട്, ആറ്റിങ്ങല്‍, ആലപ്പുഴ, ചാലക്കുടി, കണ്ണൂര്‍, വടകര, പൊന്നാനി, വയനാട്, എറണാകുളം എന്നീ മണ്ഡലങ്ങളില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയും മറ്റ് മണ്ഡലങ്ങളില്‍ മുന്നണികളെ പിന്തുണക്കുന്ന നിലപാട് സ്വീകരിക്കുകയുമായിരുന്നു

ഇതില്‍ കണ്ണൂര്‍, വയനാട്, വടകര, പാലക്കാട്,ചാലക്കുടി, ആറ്റിങ്ങല്‍ എറണാകുളം തുടങ്ങിയ മണ്ഡലങ്ങളില്‍ മത്സരിച്ചെങ്കിലും പ്രകടനം ദയനീയമായിരുന്നു. കണ്ണൂരില്‍ നിന്നും അബ്ദുല്‍ ജബ്ബാര്‍ 8139 വോട്ടാണ് നേടിയത്.