ആദ്യ 40 മിനിട്ട് മുന്നിൽ നിന്ന കുമ്മനത്തിനെ രണ്ടാം സ്ഥാനത്താക്കി ശശി തരൂർ മുന്നേറുന്നു

single-img
23 May 2019

തിരുവനന്തപുരം മണ്ഡലത്തിലെ വോട്ടെണ്ണലിന്റെ ആദ്യ 45 മിനിറ്റുകള്‍ പിന്നിട്ടപ്പോള്‍ ഫലസൂചനകള്‍ മാറി മറിയുന്നു. ആദ്യ 40 മിനിറ്റില്‍ ബിജെപിയുടെ കുമ്മനം രാജശേഖരനാണ് മുന്നിട്ടുനിന്നിരുന്നത്. എന്നാല്‍ പുതിയ കണക്കുകള്‍ അനുസരിച്ച് കോണ്‍ഗ്രസിന്റെ ശശി തരൂര്‍ ലീഡ് ഉയര്‍ത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. ഇതിലാണ് കുമ്മനം മുന്നിട്ടുനിന്നത്. ആദ്യ 40 മിനിറ്റു വരെ 200 വോട്ടുകള്‍ക്ക് കുമ്മനം മുന്നിട്ടുനില്‍ക്കുകയായിരുന്നു.

പിന്നീട് ശശി തരൂര്‍ ലീഡ് ഉയര്‍ത്തുന്നതാണ് കണ്ടത്. ഇവിടെ എല്‍ഡിഎഫിന്റെ സി ദിവാകരന്‍ മൂന്നാം സ്ഥാനത്താണ്.