അമേഠി രാഹുലിനെ കെെവിടുന്നോ?; സ്മൃതി ഇറാനിയുടെ ലീഡ് 30,000 കടന്നു

single-img
23 May 2019

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ അമേഠി കൈവിടുമെന്ന് സൂചന നൽകി അമേഠിയിലെ തെരഞ്ഞെടുപ്പ് ഫലം. മണ്ഡലത്തിൽ സ്മൃതി ഇറാനി 30,000 ലേറെ വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്.

അമേഠിയില്‍ തോല്‍വി ഭയന്നാണ് രാഹുല്‍ ഇവിടെ നിന്നും ഒളിച്ചോടിയതെന്ന് നരേന്ദ്രമോദിയും അമിത് ഷായും അടക്കമുള്ള ബിജെപി നേതാക്കള്‍ പരിഹസിച്ചിരുന്നു. ഹിന്ദി ബെല്‍റ്റിലെ തോല്‍വി ഭയന്നാണ് രാഹുല്‍ വയനാട്ടിലേക്ക് ഒളിച്ചോടിയതെന്ന ആക്ഷേപം ജനവിധി വ്യക്തമാക്കുന്നതായി ബിജെപി നേതാക്കള്‍ സൂചിപ്പിക്കുന്നു.