അമേഠിയില്‍ രാഹുല്‍ പരാജയഭീതിയില്‍

single-img
23 May 2019

എക്സിറ്റ് പോള്‍ ഫലങ്ങളെ പോലും കടത്തി വെട്ടുന്ന എന്‍ഡിഎയുടെ മുന്നേറ്റത്തിനാണ് വോട്ടെണ്ണല്‍ തുടങ്ങിയ നിമിഷം മുതല്‍ രാജ്യം സാക്ഷ്യം വഹിക്കുന്നത്. വലിയ ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിച്ചിരിക്കുന്ന നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായി അധികാരത്തിലെത്തുകയാണ്. വാരണാസിയില്‍ നിന്ന് നാലു ലക്ഷത്തിന് മേല്‍ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വാരണാസിയില്‍ നിന്ന് ജയിച്ച് കയറി.

ഗാന്ധി നഗറില്‍ വിജയിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് അഞ്ചു ലക്ഷത്തിന് മേല്‍ ഭൂരിപക്ഷമാണ് ഉള്ളത്. എന്നാല്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രമുഖര്‍ പരാജയ ഭീതിയിലാണ്. അമേഠിയില്‍ രാഹുല്‍ ഗാന്ധി പിന്നിലാണെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. 20,000  വോട്ടുകള്‍ക്ക് സ്മൃതി ഇറാനിയാണ് ഇവിടെ മുന്നില്‍.