അമേഠിയില്‍ രാഹുല്‍ പിന്നില്‍; വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു

single-img
23 May 2019

അമേഠിയില്‍ രാഹുല്‍ ഗാന്ധി ഇരുപതിനായിരത്തിലധികം വോട്ടുകള്‍ക്ക് പിന്നില്‍. വയനാട്ടില്‍ 1,09,612 വോട്ടുകള്‍ക്ക് രാഹുല്‍ മുന്നിലാണ്.

കാസര്‍കോഡ് എല്‍ഡിഎഫ് മുന്നിലേക്ക്

യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനെ പിന്നിലാക്കി കെ.പി സതീഷ് ചന്ദ്രന്‍ മുന്നിലെത്തി. ആലപ്പുഴയിലും കാസര്‍കോഡും മാത്രമാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. 3852 വോട്ടുകള്‍ക്കാണ് സതീഷ് ചന്ദ്രന്‍ മുന്നില്‍ നില്‍ക്കുന്നത്.

കുമ്മനം നേമത്ത് മാത്രം

തിരുവനന്തപുരത്തെ നേമം നിയമസഭാ മണ്ഡലത്തില്‍ മാത്രമാണ് കുമ്മനം രാജശേഖരന് ലീഡുള്ളത്. ബിജെപി തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് കണക്കുകൂട്ടിയ വട്ടിയൂര്‍ക്കാവും തിരുവനന്തപുരം സെന്‍ട്രലും ശശി തരൂരിനെ തുണച്ചു. ഇടതുമുന്നണി കണക്കുകൂട്ടിയ കഴക്കൂട്ടത്തും ശശി തരൂര്‍ ഒന്നാമതെത്തി. ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി ഭരിക്കുന്ന നേമം ഒഴികെ മറ്റെല്ലായിടത്തും ശശി തരൂര്‍ തന്നെ ഒന്നാം സ്ഥാനത്ത്.

2014ലേതിനേക്കാള്‍ മികച്ച പ്രകടനവുമായി ബിജെപി

291 സീറ്റുകളില്‍ ബിജെപി ഒറ്റയ്ക്ക് ലീഡ് ചെയ്യുന്നു. എന്‍ഡിഎ 338 സീറ്റുകളിലാണ് മുന്നിലുള്ളത്.

ആലുപ്പുഴയില്‍ വീണ്ടും ആരിഫ്

ആലപ്പുഴയില്‍ വീണ്ടും ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എ.എം ആരിഫ് വീണ്ടും മുന്നില്‍. ഇതോടെ കേരളത്തില്‍ 19 സീറ്റുകളില്‍ യുഡിഎഫും ഒരിടത്ത് മാത്രം എല്‍ഡിഎഫും ലീഡ് ചെയ്യുകയാണ്. 1635 ആണ് ആരിഫിന്റെ ഇപ്പോഴത്തെ ലീഡ്.

ആലപ്പുഴയിലും പിന്നില്‍; 20 മണ്ഡലങ്ങളിലും വീണ്ടും യുഡിഎഫ്

സംസ്ഥാനത്ത് എല്‍ഡിഎഫ് ലീഡ് ചെയ്തിരുന്ന ഒരേ ഒരു മണ്ഡലമായിരുന്ന ആലപ്പുഴയില്‍ എ.എം ആരിഫ് പിന്നിലേക്ക്. ഷാനിമോള്‍ ഉസ്!മാന്‍ ഇപ്പോള്‍ ആറ് വോട്ടുകള്‍ക്കാണ് ഇവിടെ മുന്നിലെത്തിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും കോണ്‍ഗ്രസ്

മുഖ്യമന്ത്രിയുടെ മണ്ഡലമായ കണ്ണൂര്‍ ധര്‍മടം മണ്ഡലത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ ലീഡ് ചെയ്യുന്നു. രണ്ടായിരത്തിലധികം വോട്ടുകളുടെ ലീഡാണ് കെ. സുധാകരനുള്ളത്. കണ്ണൂര്‍ മണ്ഡലത്തില്‍ ആകെ 18,323 വോട്ടുകള്‍ക്കാണ് സുധാകരന്‍ മുന്നില്‍ നില്‍ക്കുന്നത്.

സിപിഎം ശക്തികേന്ദ്രമായ പാലക്കാട് യുഡിഎഫിന്റെ വന്‍ മുന്നേറ്റം. സിപിഎം അടി പതറുന്ന കാഴ്ചയിലേക്കാണ് കാര്യങ്ങളുടെ ഇപ്പോഴത്തെ പോക്ക്. പാലക്കാട്ടെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ആറിടത്തും യുഡിഎഫ് സ്ഥാനാര്‍ഥി വി കെ ശ്രീകണ്ഠന്‍ മുന്നിട്ട് നില്‍ക്കുകയാണ്. ഒരിടത്ത് മാത്രമാണ് എല്‍ഡിഎഫിന്റെ എം.ബി.രാജേഷ് ലീഡ് ചെയ്തിരിക്കുന്നത്. ബിജെപി സ്ഥാനാര്‍ഥി കൃഷ്ണകുമാര്‍ സിയാണ് മൂന്നാം സ്ഥാനത്ത്. പാലക്കാട് നഗര മണ്ഡലത്തില്‍ ബിജെപിയാണ് മുന്നില്‍.

സിപിഎം ശക്തികേന്ദ്രങ്ങളിലെ പിന്നോട്ടുപോക്ക് പാര്‍ട്ടിയില്‍ പൊട്ടിത്തറി ഉണ്ടാക്കുമെന്ന് ഉറപ്പ്. നിലവിലെ കണക്ക് അനുസരിച്ച് പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമാണ് ലഭിച്ചിരിക്കുന്നത്. മലമ്പുഴയില്‍ മാത്രമാണ് എല്‍ഡിഎഫിന് മേല്‍ക്കൈ ഉള്ളത്. സിപിഎം ജയം ഉറപ്പിച്ച മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്.