ഇനി ‘ചൗകിദാര്‍ നരേന്ദ്രമോദി’യില്ല; പേരിന്റെ കൂടെയുണ്ടായിരുന്ന ‘കാവല്‍ക്കാരനെ’ പ്രധാനമന്ത്രി വെട്ടി മാറ്റി

single-img
23 May 2019

ട്വിറ്റര്‍ അക്കൌണ്ടില്‍ തന്‍റെ പേരിനൊപ്പമുള്ള ‘കാവല്‍ക്കാരനെ’ പ്രധാനമന്ത്രി വെട്ടി മാറ്റി. ഇനി ട്വിറ്ററില്‍ ഇനി ‘ചൗകിദാര്‍ നരേന്ദ്രമോദി’യില്ല. തെരഞ്ഞെടുപ്പ് വിജയം ഉറപ്പായതോടെ ട്വിറ്ററിലെ ചൗക്കിദാര്‍ അഥവാ കാവൽക്കാരൻ എന്ന വിശേഷണത്തെ അടുത്ത തലത്തിലേക്ക് എത്തിക്കേണ്ട സമയമാണ് ഇതെന്നും മോദി അറിയിച്ചു.

സോഷ്യല്‍ മീഡിയയില്‍ നിന്ന് എടുത്തു മാറ്റുകയാണെങ്കിലും ഇത് തന്നില്‍ നിന്ന് എടുത്ത് മാറ്റാന്‍ കഴിയാത്ത ഗുണമായി നിലനില്‍ക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.

‘കാവല്‍ക്കാരന്‍ വികാരം അതേ പോലെ നിലനിര്‍ത്തുകയും, രാജ്യത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുകയും വേണം. ട്വിറ്ററില്‍ നിന്നും ചൗകിദാര്‍ പ്രയോഗം നീക്കം ചെയ്യുകയാണ്, എന്നാല്‍ എന്നില്‍ നിന്നും എടുത്തു മാറ്റാന്‍ കഴിയാത്ത ഗുണമായി ഇത് നിലനില്‍ക്കും. എല്ലാവരും ഇതു തന്നെ ചെയ്യണം എന്ന് ഞാന്‍ ആവശ്യപ്പെടുന്നു’- നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു.